
-
ഹൈദരാബാദ്: ഭാര്യ തിരികെവരാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഹൈദരാബാദിന് സമീപം കീസാറിയിൽ താമസിക്കുന്ന രാംബാബു(23)വാണ് വാടകവീട്ടിലെ ടെറസിൽ തൂങ്ങിമരിച്ചത്.
ആന്ധ്രപ്രദേശ് പ്രകാസം സ്വദേശിയായ രാംബാബു ഒരു മാസം മുമ്പാണ് ജോലിക്കായി ഹൈദരാബാദിലെത്തിയത്. തുടർന്ന് സഹോദരനും കുടുംബത്തിനുമൊപ്പമായിരുന്നു താമസം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നാട്ടിൽപോയ ഭാര്യയോടും കുട്ടികളോടും ഹൈദരാബാദിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ഭാര്യ തിരികെവരാൻ കൂട്ടാക്കിയില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സംഭവത്തിൽ കേസെടുത്തതായും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:wife refused to return due to covid case husband commits suicide
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..