പുഷ്പ പ്രകാശ് | Screengrab: Youtube.com | Aaj Ki Khabar
ലഖ്നൗ: ഹാഥ്റസ് കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡി.ഐ.ജി. ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെ(36)യാണ് ലഖ്നൗവിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. ഹാഥ്റസ് ബലാത്സംഗ കേസ് അന്വേഷിക്കാൻ യു.പി. സർക്കാർ രൂപവത്‌കരിച്ച പ്രത്യേക സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്.
പുഷ്പ പ്രകാശ് ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിയിലെ വീട്ടിൽ സീലിങ് ഫാനിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് നൽകുന്നവിവരം. ശനിയാഴ് രാവിലെ 11 മണിയോടെയാണ് യുവതിയെ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻതന്നെ ലോഹിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർ പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും മരണവിവരം ഡി.ഐ.ജിയുടെ കുടുംബം പോലീസിൽ അറിയിച്ചിരുന്നുവെന്നും ഡി.സി.പി. ചാരുനിഗം മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഡി.സി.പി. കൂട്ടിച്ചേർത്തു.
2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. ചന്ദ്രപ്രകാശ്. നിലവിൽ ഉന്നാവിലാണ് ചുമതല വഹിക്കുന്നതെങ്കിലും ഹാഥ്റസ് കേസന്വേഷണ സംഘത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നു. ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ കേസ് പിന്നീട് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:wife of dig part of sit probing hathras case dies in lucknow
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..