മദ്യലഹരിയില്‍ മര്‍ദനം; ഭാര്യ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി


രജുകുമാർ

ശ്രീകാര്യം(തിരുവനന്തപുരം): മദ്യലഹരിയില്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതി നല്‍കിയ മനോവിഷമത്തില്‍ ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്‌ളാദപുരം രജു ഭവനില്‍ ജെ.എസ്.രജുകുമാര്‍(38) ആണ് മരിച്ചത്.

മദ്യലഹരിയില്‍ ശനിയാഴ്ച വൈകുന്നേരം മകളുടെ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണെടുത്ത് കിണറ്റില്‍ ഇട്ടശേഷം അമ്മയെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയും മര്‍ദിച്ചിരുന്നു. തുടര്‍ന്നുള്ള മര്‍ദനം ഭയന്ന് വീടുവിട്ടിറങ്ങിയ ഇവര്‍ കാര്യവട്ടത്തെ ഒരു അഭയകേന്ദ്രത്തില്‍ രാത്രി കഴിച്ചുകൂട്ടി.

ഞായറാഴ്ച രാവിലെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തി ഭാര്യ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനിലേക്കു വരാന്‍ സി.ഐ. ഫോണിലൂടെ ഇയാളോട് ആവശ്യപ്പെട്ടു. അല്പസമയത്തിനു ശേഷം സി.ഐ.യെ ഫോണില്‍ തിരിച്ചുവിളിച്ച രജുകുമാര്‍, താന്‍ അങ്ങോട്ടു വരുന്നില്ലെന്നും തൂങ്ങിമരിക്കാന്‍ പോവുകയാണെന്നും അറിയിച്ചു.

ഉടനെ സി.ഐ. പോലീസ് സംഘത്തോടൊപ്പം വീട്ടിലെത്തുമ്പോള്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടത്. ഇയാളെ പോലീസ് വാഹനത്തില്‍ത്തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അമ്മ: ശ്രീദേവി. ഭാര്യ: വിനിമോള്‍. മകള്‍: അനൂജ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: wife filed domestic violence complaint, husband commits suicide in trivandrum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented