നക്ഷത്ര പെണ്‍വാണിഭം, ഇരയായത് നിരവധി സ്ത്രീകള്‍; റിട്ട. ഡിവൈ.എസ്.പിയുടെ മകന്‍ സാന്‍ട്രോ രവിയായ കഥ


കെ.എസ്. മഞ്ജുനാഥ് എന്ന സാന്‍ട്രോ രവി നക്ഷത്ര പെണ്‍വാണിഭക്കാരനായും മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാനിയായും വളര്‍ന്നത് അതിവേഗമായിരുന്നു.

Premium

Photo: twitter.com/KiranParashar21

മൈസൂരു: മനുഷ്യക്കടത്ത്, പെണ്‍വാണിഭം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, സാമ്പത്തിക തട്ടിപ്പ് എന്നിവയടക്കം നിരവധി കേസുകള്‍. ഉന്നത രാഷ്ട്രീയ നേതാക്കളുമായും പോലീസ് ഉദ്യോഗസ്ഥരുമായും അടുത്തബന്ധമെന്ന ആരോപണം. വിവാദം കത്തിപ്പടര്‍ന്നതോടെ 11 ദിവസത്തെ തിരച്ചിലിനൊടുവില്‍ 'സാന്‍ട്രോ രവി' എന്ന കെ.എസ്. മഞ്ജുനാഥി(51)നെ ഗുജറാത്തില്‍നിന്ന് പോലീസ് പിടികൂടി. മൈസൂരു പോലീസും ഗുജറാത്തും പോലീസും സംയുക്തമായി നടത്തിയ നീക്കത്തില്‍ വെള്ളിയാഴ്ച അഹമ്മദാബാദില്‍നിന്നാണ് സാന്‍ട്രോ രവി പിടിയിലായത്. ഇയാള്‍ക്കൊപ്പം കൂട്ടാളികളായ റാംജി,സതീഷ്‌കുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം മൈസൂരുവിലെത്തിച്ച മൂവരെയും മണിക്കൂറുകളോളം പോലീസ് ചോദ്യംചെയ്തു.

മനുഷ്യക്കടത്ത് സംഘത്തിന്റെ മുഖ്യസൂത്രധാരനായ സാന്‍ട്രോ രവിക്ക് ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണമാണ് അടുത്തിടെ കര്‍ണാടകയില്‍ വന്‍വിവാദത്തിന് കാരണമായത്. രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള രവിയുടെ ചിത്രങ്ങളും പോലീസ് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണങ്ങളും പുറത്തുവന്നത് വിവാദത്തിന് ആക്കംകൂട്ടി. ഇതിനുപിന്നാലെയാണ് സാന്‍ട്രോ രവിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി രണ്ടിന് ഇയാളുടെ രണ്ടാംഭാര്യ നല്‍കിയ പീഡന പരാതിയിലാണ് അറസ്റ്റ്. രവി പ്രതിയായ എല്ലാ കേസുകളിലും വിശദമായ അന്വേഷണം നടത്തുമെന്ന് അറസ്റ്റുവിവരം പുറത്തുവിട്ടവേളയില്‍ എ.ഡി.ജി.പി. വ്യക്തമാക്കിയിരുന്നു. എന്നാല്‍, രവിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ മാത്രമാണ് ഇപ്പോള്‍ അന്വേഷണം നടത്തുകയെന്ന് എ.ഡി.ജി.പി. ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാണ്ഡ്യ ചാമുണ്ഡേശ്വരി സ്വദേശിയായ കെ.എസ്. മഞ്ജുനാഥ് എന്ന സാന്‍ട്രോ രവി നക്ഷത്ര പെണ്‍വാണിഭക്കാരനായും മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാനിയായും വളര്‍ന്നത് അതിവേഗമായിരുന്നു. എക്‌സൈസിലെ റിട്ട. ഡിവൈ.എസ്.പി.യാണ് രവിയുടെ പിതാവ്. പത്താംക്ലാസ് വരെ മാണ്ഡ്യയിലെ കാലേഗൗഡ ഹയര്‍ പ്രൈമറി സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മാണ്ഡ്യ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെത്തി. പ്രീ-യൂണിവേഴ്‌സിറ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മഞ്ജുനാഥ് പിന്നീട് കൃഷിയിലേക്കിറങ്ങി. വര്‍ഷങ്ങളോളം കൃഷിയുമായി കഴിഞ്ഞിരുന്ന മഞ്ജുനാഥ് പതിയെ കളംമാറി. മാണ്ഡ്യയില്‍ വാഹനങ്ങള്‍ മോഷ്ടിച്ചായിരുന്നു മഞ്ജുനാഥിന്റെ കുറ്റകൃത്യങ്ങളിലേക്കുള്ള തുടക്കം. വാഹനമോഷണത്തിന് അറസ്റ്റിലായി ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ കുടുംബത്തോടെ മൈസൂരുവിലേക്ക് താമസം മാറി. ഇവിടെനിന്നാണ് മനുഷ്യക്കടത്തിലേക്കും പെണ്‍വാണിഭത്തിലേക്കും തിരിഞ്ഞത്.

ഉന്നതര്‍ക്ക് ലൈംഗികവേഴ്ചയ്ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയാണ് രവി നക്ഷത്ര വാണിഭക്കാരനായി കുപ്രസിദ്ധി നേടുന്നത്. 2000-മുതല്‍ മൈസൂരു കേന്ദ്രീകരിച്ച് ആരംഭിച്ച പെണ്‍വാണിഭവവും മനുഷ്യക്കടത്തും പലയിടങ്ങളിലേക്കും വ്യാപിച്ചു. സാന്‍ട്രോ കാറില്‍ സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നതിനാലാണ് മഞ്ജുനാഥിന് സാന്‍ട്രോ രവി എന്ന പേരുവരാന്‍ കാരണം. മൈസൂരു, ചാമരാജനഗര്‍ മേഖലകളിലെ ആദിവാസി സ്ത്രീകളായിരുന്നു ഇയാളുടെ പ്രധാന ഇരകള്‍. ജോലി വാഗ്ദാനം ചെയ്തും മറ്റും സ്ത്രീകളെ സമീപിച്ച് ഇവരെ ലൈംഗികവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയായിരുന്നു പതിവ്. നിരവധി യുവതികളും പെണ്‍കുട്ടികളുമാണ് സാന്‍ട്രോ രവിയുടെ കെണിയില്‍ വീണത്. ഇയാള്‍ക്കെതിരേ ഏറ്റവും ഒടുവില്‍ പരാതി നല്‍കിയ രണ്ടാംഭാര്യയും ഇതേകാര്യങ്ങള്‍ തന്നെയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. 2019-ല്‍ ജോലി വാഗ്ദാനം ചെയ്താണ് സാന്‍ട്രോ രവി സമീപിച്ചതെന്നും അഭിമുഖത്തിനായി വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നുമാണ് ഇവരുടെ ആരോപണം. പിന്നീട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.


Content Highlights: who is santro ravi from a thief to sex trafficking racket story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented