20 കോടിയുടെ നോട്ടുകെട്ടുകള്‍, എണ്ണിതീര്‍ക്കാന്‍ പാടുപെട്ട് ഇ.ഡി, 20 മൊബൈല്‍ഫോണുകളും;ആരാണീ അര്‍പ്പിത?


Photo: twitter.com/KaustuvaRGupta

കൊല്‍ക്കത്ത: ആരാണ് അര്‍പ്പിത മുഖര്‍ജി? ബംഗാളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കഴിഞ്ഞദിവസം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമിതാണ്. ഏകദേശം 20 കോടി രൂപയാണ് സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍(എസ്.എസ്.സി.) അഴിമതി കേസുമായി ബന്ധപ്പെട്ട് നടി അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വെള്ളിയാഴ്ച പിടിച്ചെടുത്തത്. മന്ത്രിയായ ശ്രീപാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത സുഹൃത്തായ അര്‍പ്പിതയില്‍നിന്ന് പിടികൂടിയ പണമെല്ലാം അധ്യാപകനിയമനത്തിലെ അഴിമതിയിലൂടെ ലഭിച്ചതാണെന്നാണ് ഇ.ഡി. കരുതുന്നത്. തൊട്ടുപിന്നാലെ കേസില്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെയും ഇ.ഡി. അറസ്റ്റ് ചെയ്തു.

മന്ത്രിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന അര്‍പ്പിത മുഖര്‍ജി നടിയും മോഡലുമാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഏതാനും ബംഗാളി, ഒഡിയ, തമിഴ് സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ബംഗാളി സിനിമയിലെ പ്രമുഖ നടന്മാര്‍ക്കൊപ്പമെല്ലാം ചെറിയ വേഷങ്ങളില്‍ അര്‍പ്പിത അഭിനയിച്ചിരുന്നു.

ദുര്‍ഗാ പൂജയുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് അര്‍പ്പിതയും മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും തമ്മില്‍ ആദ്യം പരിചയപ്പെടുന്നതെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019-ലും 2020-ലും ചാറ്റര്‍ജിയുടെ ദൂര്‍ഗാപൂജ കമ്മിറ്റിയുടെ പ്രചാരണമുഖം അര്‍പ്പിതയായിരുന്നു. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ ദുര്‍ഗാപൂജ കമ്മിറ്റിയായിരുന്നു ഇത്. ഇതിനുശേഷമാണ് നടിയും മന്ത്രിയും അടുപ്പത്തിലായതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സൗത്ത് കൊല്‍ക്കത്തയിലെ ആഡംബര ഫ്‌ളാറ്റിലാണ് ഏതാനും വര്‍ഷങ്ങളായി അര്‍പ്പിത താമസിച്ചുവരുന്നത്. ഇവിടെനിന്നാണ് ഇ.ഡി. 20 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തത്. ഫ്‌ളാറ്റില്‍ റെയ്ഡ് നടക്കുമ്പോള്‍ അര്‍പ്പിത സ്ഥലത്തില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ മുതല്‍ റെയ്ഡ്, കോടിക്കണക്കിന് രൂപ...

എസ്.എസ്.സി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗാളിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ഇ.ഡി.യുടെ റെയ്ഡ് ആരംഭിച്ചിരുന്നു. നിലവില്‍ ബംഗാളിലെ വ്യവസായ മന്ത്രിയായ പാര്‍ഥ ചാറ്റര്‍ജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അര്‍പ്പിത മുഖര്‍ജിയുടെ ഫ്‌ളാറ്റിലും ഒരേസമയമാണ് റെയ്ഡ് ആരംഭിച്ചത്. ഇതിനുപുറമേ വിദ്യാഭ്യാസ മന്ത്രി പരേഷ് സി.അധികാരി, മുന്‍ ബംഗാള്‍ ബോര്‍ഡ് ഓഫ് പ്രൈമറി എഡ്യൂക്കേഷന്റെ മുന്‍ പ്രസിഡന്റും നിലവില്‍ എം.എല്‍.എ.യുമായ മണിക് ഭട്ടാചാര്യ തുടങ്ങിയവരുടെ വീടുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു.

അര്‍പ്പിതയുടെ ഫ്‌ളാറ്റില്‍നിന്ന് ഏകദേശം 20 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇ.ഡി. പിടിച്ചെടുത്തത്. 20 മൊബൈല്‍ ഫോണുകളും വിവിധ രേഖകളും ആഡംബര ഫ്‌ളാറ്റില്‍നിന്ന് പിടികൂടിയിട്ടുണ്ട്. നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് ബാങ്ക് അധികൃതരുടെ സഹായത്തോടെയാണ് നോട്ടുകെട്ടുകള്‍ ഇ.ഡി. സംഘം എണ്ണിതീര്‍ത്തത്. മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ 26 മണിക്കൂറിലേറെ ഇ.ഡി. സംഘം ചോദ്യംചെയ്തു. ഇതിനുപിന്നാലെയാണ് ശനിയാഴ്ച രാവിലെ മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നടി അര്‍പ്പിതയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

അധ്യാപകനിയമനങ്ങളിലെ അഴിമതി, മന്ത്രിപുത്രിക്ക് ജോലി തെറിച്ചു...

പാര്‍ഥ ചാറ്റര്‍ജി ബംഗാളില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് എസ്.എസ്.സി. വഴി അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ഇതില്‍ വന്‍ അഴിമതി നടന്നതായുമാണ് കേസ്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി ജീവനക്കാരുടെയും പ്രൈമറി അധ്യാപകരുടെയും ഒമ്പതാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള അസിസ്റ്റന്റ് അധ്യാപകരുടെയും നിയമനങ്ങളിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപിന്നാലെ പാര്‍ഥ ചാറ്റര്‍ജി അടക്കമുള്ളവരെ സി.ബി.ഐ സംഘം ചോദ്യംചെയ്തിരുന്നു.

ഇക്കാലയളവിലാണ് നിലിവലെ വിദ്യാഭ്യാസ മന്ത്രിയായ പരേഷ് അധികാരിയുടെ മകള്‍ അങ്കിത അധികാരി ഇന്ദിര ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ചേര്‍ന്നത്. ഇവരുടെ നിയമനം അനധികൃതമാണെന്ന് കണ്ടെത്തിയ കല്‍ക്കട്ട ഹൈക്കോടതി ഇവരെ പുറത്താക്കാനും 43 മാസത്തെ ശമ്പളം തിരിച്ചുപിടിക്കാനും ഉത്തരവിട്ടിരുന്നു. അങ്കിതയുടെ നിയമനം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണെന്നും പേഴ്‌സണാലിറ്റി ടെസ്റ്റിന് പോലും ഇവര്‍ ഹാജരായിട്ടില്ലെന്നുമായിരുന്നു ആരോപണം.

അഴിമതിക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി. അന്വേഷിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ.ഡി. സംഭവത്തില്‍ കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ.യില്‍നിന്ന് നേരത്തെ വിവരങ്ങള്‍ തേടിയ ഇ.ഡി, ഇതിനുപിന്നാലെയാണ് മന്ത്രിയുടെ വീട്ടിലടക്കം റെയ്ഡ് നടത്തിയത്.

Content Highlights: who is arpita mukherjee and bengal minister partha chatterjee arrested bengal ssc scam case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented