നഗ്നതാപ്രദര്‍ശനവും അടിവസ്ത്രം മോഷ്ടിക്കലും; ലൈംഗികവൈകൃതങ്ങള്‍ പലവിധം, ക്രൂരം, കുറ്റകരം


സബ്രീന അക്ബര്‍

പ്രതീകാത്മക ചിത്രം

സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലൈംഗിക പ്രദര്‍ശനം നടത്തല്‍ തുടങ്ങിയ ഒട്ടേറെ കുറ്റകൃത്യങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലൈംഗികവൈകൃതത്തിന് (പാരഫീലിയ) അടിമപ്പെട്ടവരാണ് ഇങ്ങനെയുള്ള ക്രൂരവിനോദങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നത്. പാരഫീലിയ അഥവാ ലൈംഗികവൈകൃതം പലതരത്തിലുണ്ട്. ഈ ലൈംഗികവൈകൃതങ്ങളില്‍ പലതും ക്രൂരവും നിയമവിരുദ്ധവുമാണ്.

പാരാഫീലിയ അല്ലെങ്കില്‍ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടിട്ടുള്ള ഒരു വ്യക്തിക്ക് പ്രത്യേക ഒരു വസ്തുവിനോടോ അല്ലെങ്കില്‍ അതിനെ ചുറ്റിപറ്റി നടക്കുന്ന പ്രവര്‍ത്തനങ്ങളോടോ ആയിരിക്കും താത്പര്യം. പാരാഫീലിയാസ് അഥവാ ലൈംഗികവൈകൃതത്തിന് അടിമപ്പെട്ടിട്ടുള്ളത് സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ്. ലൈംഗികവൈകൃതത്തിന്റെ ഫോക്കസ് വളരെയധികം പ്രത്യേകവും മാറ്റമില്ലാത്തതുമാണ്. ഒരു വ്യക്തിയുടെ ലൈംഗിക സംതൃപ്തിക്ക് ജീവനില്ലാത്ത ഒരുവസ്തുവിനെയോ അല്ലെങ്കില്‍ ആ വസ്തുവിനെ ആശ്രയിച്ചിട്ടുള്ളവയോടോ തോന്നുന്ന ചിന്തകള്‍ പാരാഫിലിയയെ വേര്‍തിരിച്ചു കാണിക്കുന്നു.

ലൈംഗികവൈകൃതങ്ങള്‍ പലവിധമുണ്ട്:

എക്സിബിഷനിസം: ഒരു വ്യക്തിയുടെ തീവ്രമായ ലൈംഗിക ഉത്തേജനത്തിനുവേണ്ടി ജനനേന്ദ്രിയം അപരിചിതനായ ഒരു വ്യക്തിക്കുമുന്നില്‍ തുറന്ന് കാണിക്കുന്നത്.

ഫെറ്റിഷിസം: ജീവനില്ലാത്ത വസ്തുക്കള്‍ ലൈംഗിക ഉത്തേജനത്തിനോ രതിമൂര്‍ച്ഛയ്‌ക്കോ വേണ്ടി ഉപയോഗിക്കുന്നത്. ഏറ്റവും സാധാരണമായ ഭൗതികവസ്തുക്കള്‍, സാധാരണ വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ഷൂസ്, തുടങ്ങിയവയാകും ഇത്തരക്കാര്‍ ലൈംഗിക സംതൃപ്തിക്ക് ഉപയോഗിക്കുന്നത്.

ട്രാന്‍സ്വെസ്റ്റിക് ഫെറ്റിഷിസം: ലൈംഗിക സംതൃപ്തിക്ക് വേണ്ടി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന സമയത്ത് പങ്കാളിയുടെ വസ്ത്രങ്ങള്‍ എടുത്ത് ധരിക്കുന്നത് (cross dressing).

ഫ്രോട്ടെറിസം: ലൈംഗികസംതൃപ്തിക്കായി ഒരു വ്യക്തിയുടെ ശരീരഭാഗങ്ങളില്‍ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നതുള്‍പ്പെടെയുള്ള സ്വഭാവരീതികള്‍.

പീഡോഫിലിയ: കുട്ടികളോടുള്ള ലൈംഗിക വൈകൃതവും ലൈംഗിക സംതൃപ്തിക്കായി അവരെ ഉപയോഗപ്പെടുത്തുന്നതും.

സെക്ഷ്വല്‍ മസോക്കിസം, സെക്ഷ്വല്‍ സാഡിസം: ലൈംഗികബന്ധത്തിനിടെ പങ്കാളിയെ അപമാനിക്കല്‍, അവരെ ശാരീരകമായി വേദനിപ്പിക്കല്‍ തുടങ്ങിയ സ്വഭാവരീതികള്‍. ഇത്തരക്കാര്‍ക്ക് വേദനാപൂര്‍ണമായ രതിവേഴ്ചയോടായിരിക്കും താത്പര്യം.

വോയറിസം: ഇത്തരം വ്യക്തികള്‍ ലൈംഗിക ഉത്തേജനം നേടുന്നത് നഗ്‌നത കാണുന്നതിലൂടെയോ നഗ്നചിത്രങ്ങള്‍ ആസ്വദിച്ചോ മറ്റുദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിരീക്ഷിച്ചോ ആയിരിക്കും.

ലൈംഗിക വൈകൃതം എന്തുകൊണ്ട് ഉണ്ടാകുന്നു എന്നത് ഇപ്പോഴും വ്യക്തമല്ലാത്ത ഒരു വസ്തുതയാണ്. ലൈംഗികവൈകൃതത്തിനുള്ള ചികിത്സാരീതികള്‍ ഹൈപ്നോസിസും, ബിഹേവിയര്‍ തെറാപ്പി ടെക്‌നിക്കുകളും ഉള്‍പ്പെടുന്നതാണ്. അടുത്തകാലത്തായി Antiandrogens എന്ന ഒരു തരം മരുന്ന് ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തിന്റെ അളവ് കുറയ്ക്കാന്‍ ഉപയോഗിക്കുന്നു. മരുന്നുകള്‍ ലൈംഗിക സമ്മര്‍ദം കുറയ്ക്കുകയും ലൈംഗികമായി ഉത്തേജിപ്പിക്കുന്ന ദൃശ്യങ്ങളുടെ മാനസിക ഭാവനയുടെ ആവൃത്തി കുറയ്ക്കുകയും ചെയ്യുന്നു. ഇത് ലൈംഗിക വൈകൃതത്തില്‍നിന്നുള്ള അകല്‍ച്ച ഒഴിവാക്കാന്‍ സാധിക്കുന്നു. കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും മെഡിസിന്‍സും സംയോജിപ്പിച്ചുള്ള ചികിത്സാരീതി ഫലപ്രദമാണെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ഇത്തരം മാനസികാവസ്ഥകളെക്കുറിച്ച് വ്യക്തമായ അവബോധമില്ലാത്തതും ചില മുന്‍ധാരണകളുമാണ് ഇങ്ങനെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ചികിത്സതേടാന്‍ മടിക്കുന്നതിന് കാരണം. കുട്ടികളിലോ മറ്റോ ഇത്തരം പ്രവര്‍ത്തികള്‍ കണ്ടാല്‍ മാനഹാനി ഭയന്ന് പലരും മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ മടിക്കുകയും ചെയ്യുന്നു. തുറന്ന ഇടപെടലുകള്‍ കൊണ്ടും സാമൂഹികവും വ്യക്തി കേന്ദ്രിതവുമായ ബോധവത്കരണത്തിലൂടെയും മതിയായ ചികിത്സയിലൂടെയും മാത്രമേ ഇത്തരം മാനസികാവസ്ഥകള്‍ക്ക് ഫലപ്രദമായ പരിഹാരം നേടാന്‍ സാധിക്കുകയുള്ളു.

(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ് ലേഖിക)

Content Highlights: what is exhibitionism disorder and paraphilic disorders

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented