
-
കോഴിക്കോട്: തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കോഴിക്കോട് കൊടുവള്ളിയിലെ വ്യാപാരി നിസാർ വള്ളിക്കാടൻ. കസ്റ്റംസ് വീട്ടിൽവന്ന് ചോദ്യംചെയ്തെന്നും റെയ്ഡ് നടത്തിയെന്നതും വ്യാജപ്രചരണമാണെന്നും അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും നിസാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സ്വപ്ന സുരേഷിനെയോ സന്ദീപ് നായരെയോ അറിയില്ല. അവരെ കണ്ടിട്ടു പോലുമില്ല. വ്യാജപ്രചരണം നടത്തുന്നവർ കുടുംബത്തെ വരെ വലിച്ചിഴച്ചു. കുടുംബാംഗങ്ങളെല്ലാം മാനസികമായി തളർന്നു. തളർന്നുകിടക്കുന്ന പിതാവിന്റെ പേരടക്കം ഇതിലേക്ക് വലിച്ചിഴച്ചെന്നും നിസാർ പറഞ്ഞു. വ്യാജപ്രചരണത്തിനെതിരേ എന്ത് നടപടികൾ സ്വീകരിക്കണമെന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് കൊടുവള്ളിയിലെ വ്യാപാരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടക്കുന്നതായുള്ള പ്രചരണമുണ്ടായത്. സന്ദീപിന്റെ ബിനാമിയുടെ വീട്ടിലാണ് റെയ്ഡ് എന്നായിരുന്നു പ്രചരണം. എന്നാൽ തീർത്തും വ്യാജമാണെന്നാണ് ഇപ്പോൾ നിസാർ തന്നെ നൽകുന്ന വിശദീകരണം.
Content Highlights:we dont have any relation with gold smuggling case says koduvally trader nisar
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..