ഇരട്ടക്കൊല: ആംബുലന്‍സിനെ വട്ടമിട്ട് ഇരുചക്രവാഹനം? അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം


അതിഥിത്തൊഴിലാളികളുടെ പനമരത്തെ വാടകവീടുകളിൽ പോലീസ് സംഘം പരിശോധന നടത്തുന്നു

പനമരം(വയനാട്): നെല്ലിയമ്പം ഇരട്ടക്കൊലയിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. സമീപത്തെ ടൗണുകളായ നെല്ലിയമ്പം, നടവയൽ, പനമരം എന്നിവിടങ്ങളിൽ പോലീസ് നിരീക്ഷണവും അന്വേഷണവും ശക്തമായി തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഇവിടങ്ങളിലെ ലോഡ്ജുകൾ, വാടകക്കെട്ടിടങ്ങൾ, അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, കട്ടക്കളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പ്രദേശവാസികളെയും ചോദ്യംചെയ്തു.

താഴെ നെല്ലിയമ്പം മുതൽ കാവടം വരെയുള്ള ഒന്നരക്കിലോമീറ്ററോളം ഭാഗങ്ങളിലെ മുഴുവൻ വീട്ടുകാരിൽ നിന്നും പോലീസ് വിവരങ്ങൾ ആരാഞ്ഞു. ചില വീടുകളിലെത്തി മൊബൈൽ നമ്പർ ഉൾപ്പെടെ ശേഖരിച്ചതായും സൂചനയുണ്ട്.

ആസൂത്രിത കൊലപാതകമെന്ന നിലയിലാണ് അന്വേഷണം. മോഷണം ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് പരിഗണിക്കുന്നുണ്ട്. കാലടയാളം, വിരലടയാളം എന്നിവയൊക്കെ പരിശോധിച്ചെങ്കിലും വഴിത്തിരിവാകുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സംഭവംനടന്ന അന്ന് കൊല്ലപ്പെട്ട കേശവനെയും ഭാര്യ പത്മാവതിയെയും കൊണ്ട് ആംബുലൻസ് ആശുപത്രിയിലേക്ക് പോവും വഴി ഒരു ഇരുചക്രവാഹനം വട്ടമിട്ടതായും പറയപ്പെടുന്നുണ്ട്. ഇതും അന്വേഷിച്ചുവരുകയാണ്.

കൃത്യം നടന്നതിന്റെ പിറ്റേന്ന് ലക്കിടിയിൽനിന്ന് സംശയാസ്പദമായ രീതിയിൽ ബൈക്കിൽ പോവുകയായിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് സ്റ്റീലിന്റെ ചെറിയ കത്തിയും കണ്ടെടുത്തിരുന്നു. ഇവരെ കല്പറ്റ പോലീസ് ചോദ്യംചെയ്തു വരികയാണ്.

പനമരത്തെ ഇരട്ട കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സമീപകാലത്തു നടന്ന മോഷണക്കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും സംശയമുണ്ട്. പ്രതികൾ വീടിന്റെ താഴെ ഭാഗത്തേക്കാണ് ഓടി മറഞ്ഞതെന്ന തരത്തിലായിരുന്നു സംശയം.

അന്നു രാത്രി മുഴുവൻ പോലീസും നാട്ടുകാരും മേച്ചേരി, വരദൂർ, പനമരം, ചീക്കല്ലൂർ ഭാഗങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, പിറ്റേന്ന് എത്തിയ ഡോഗ് സ്ക്വാഡ് നേരെ റോഡിന് മുകൾ ഭാഗത്തേക്കാണ് പോയത്.

പ്രദേശത്ത് സി.സി. ടി.വി.കൾ കുറവാണ്. അരക്കിലോമീറ്ററോളം മാറിയാണ് താഴെ നെല്ലിയമ്പത്ത് ഒരു ക്യാമറയുള്ളത്. ചൊവ്വാഴ്ച ഡി.ഐ.ജി. കെ. സേതുരാമൻ കൊലപാതകം നടന്ന സ്ഥലം സന്ദർശിക്കുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു.

Content Highlights:wayanad panamaram double murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented