ആർ. നിശാന്തിനി | ഫോട്ടോ: പി.വി. അജിത്ത്|മാതൃഭൂമി
തിരുവനന്തപുരം: വാളയാര്‍ കേസിന്റെ തുടരന്വേഷണത്തിന് റെയില്‍വേ എസ്.പി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി. എ.എസ്. രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എം. ഹേമലത എന്നിവര്‍ പ്രത്യേക അന്വേഷണസംഘത്തിലുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ചേര്‍ക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അനുമതി നല്‍കിയിട്ടുണ്ട്.
ജനുവരി ആറിനാണ് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടിരുന്നു. തുടരന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനുപിന്നാലെയാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചത്.
അതേസമയം, വാളയാര്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നായിരുന്നു പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: walayar case further investigation special team formed by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..