
രഞ്ജിത് ലക്ഷ്മണൻ
കണ്ണൂർ: പുസ്തകവില്പനയ്ക്ക് വീട്ടിലെത്തിയ യുവതിയെ ബലാത്സഗം ചെയ്ത കേസിൽ പുഴാതി വില്ലേജ് ഓഫീസർ രഞ്ജിത് ലക്ഷ്മണനെ (39) തളിപ്പറമ്പ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ മജിസ്ട്രേറ്റ് അവധിയായതിനാൽ തളിപ്പറമ്പിൽ ഹാജരാക്കുകയായിരുന്നു. കോവിഡ് ക്വാറന്റീൻ കാലാവധിക്കുശേഷം പ്രതിയെ കണ്ണൂർ സബ് ജയിലിലാക്കും. രഞ്ജിത്തിനെ കളക്ടർ ടി.വി. സുഭാഷ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞദിവസം വൈകുന്നേരം നാലോടെയാണ് കേസിനാസ്പദമായ സംഭവം. യുവതിയും സഹപ്രവർത്തകയും പള്ളിക്കുന്ന് മേഖലയിൽ പുസ്തകവില്പനയ്ക്ക് പോയതാണ്. സഹപ്രവർത്തക ചാലാട് അമ്പലം റോഡ് ഭാഗത്തുള്ള വീടുകളിലും യുവതി പന്നേൻപാറ വഴിയിലും പോയി. രഞ്ജിത്തിന്റെ വീട്ടിലെത്തിയപ്പോൾ പുസ്തകം വാങ്ങാമെന്ന് സമ്മതിച്ചു. അമ്മ സുഖമില്ലാതെ കിടക്കുന്നതിനാൽ ശബ്ദമുണ്ടാക്കാതെ അകത്ത് വരാൻ അവശ്യപ്പെട്ടതനുസരിച്ച് യുവതി അകത്ത് ചെന്നു.
500 രൂപയുടെ പുസ്തകം വാങ്ങിയശേഷം ഗൂഗിൾ പേയിൽ പണം നൽകി. മൊബൈൽഫോണിൽ യുവതി ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ ഇയാൾ പെട്ടെന്ന് വാതിലടച്ച് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മയുണ്ടെന്ന് കള്ളം പറഞ്ഞതായിരുന്നു. വല്ലവിധേനയും പുറത്തിറങ്ങിയ യുവതി സഹപ്രവർത്തകയെ വിവരമറിയച്ചു.
അവർ പറഞ്ഞതനുസരിച്ച് പുസ്തകവില്പന കമ്പനിയുടെ മാനേജരും ഭർത്താവും ഉടൻ സ്ഥലത്തെത്തി. ഇവരും പരിസരവാസികളും ചേർന്ന് രഞ്ജിത്തിനെ വീട്ടിൽ തടഞ്ഞുവെച്ച് പോലീസിൽ അറിയിച്ചു. പോലീസ് എത്തി കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി കളക്ടർക്കും റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
Content Highlights:village officer raped woman in kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..