Image for Representation | Mathrubhumi
തിരുവനന്തപുരം: കരമടയ്ക്കാനെത്തിയ വീട്ടമ്മയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. വട്ടിയൂര്‍ക്കാവ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് എം.കെ.മാത്യുവിനെയാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.
വ്യാപാരസ്ഥാപനത്തില്‍ ജോലിക്കു നില്‍ക്കുന്ന സ്വപ്ന എന്ന സ്ത്രീയുടെ പേരിലുള്ള മൂന്ന് സെന്റ് ഭൂമിക്ക് വര്‍ഷങ്ങളായി കരം ഒടുക്കിയിട്ടില്ലായിരുന്നു. 10 വര്‍ഷത്തിലേറെയായി കുടിശ്ശികയുള്ള കരം അടയ്ക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍, ഇതൊന്നുമില്ലാതെ കരം സ്വീകരിക്കാമെന്നും അതിന് 25,000 കൈക്കൂലി തരണമെന്നും മാത്യു വീട്ടമ്മയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മ വിജിലന്‍സ് ഡിവൈ.എസ്.പി. അശോക് കുമാറിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 4.10ന് വട്ടിയൂര്‍ക്കാവ് ജങ്ഷനു സമീപത്തുവച്ച് പണം സ്വീകരിക്കാമെന്നാണ് മാത്യു അറിയിച്ചിരുന്നത്. ഇതനുസരിച്ച് വീട്ടമ്മയും വിജിലന്‍സ് സംഘവും വട്ടിയൂര്‍ക്കാവില്‍ കാത്തുനിന്നു. എന്നാല്‍, കാറിലെത്തിയ മാത്യു പണം സ്വീകരിക്കാതെ മടങ്ങി. ഇതോടെ പദ്ധതി പാളിയെന്നു കരുതി വിജിലന്‍സ് തിരിച്ചുപോയി. എന്നാല്‍, രാത്രി ഏഴിന് മാത്യുവിന്റെ വിളിയെത്തി.
പേരൂര്‍ക്കട ജങ്ഷനിലെത്തിയാല്‍ പണം വാങ്ങാമെന്നായിരുന്നു അറിയിപ്പ്. വീട്ടമ്മ ഇക്കാര്യം വിജിലന്‍സിനെ ഉടന്‍തന്നെ അറിയിച്ചു.
വിജിലന്‍സ് ഉദ്യോഗസ്ഥരും പേരൂര്‍ക്കടയിലെത്തി കാത്തുനിന്നു. അവിടെ വച്ച് വീട്ടമ്മയില്‍നിന്നു പണം വാങ്ങുന്നതിനിടെ രാത്രി മാത്യുവിനെ കസ്റ്റഡിയിലെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..