Representational Image | ANI
ബെംഗളൂരു: കർണാടകത്തിലെ വിജയപുര ജില്ലയിലെ സാലദഹള്ളിയിൽ ദളിത് യുവാവിനെയും സുഹൃത്തായ പെൺകുട്ടിയെയും കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഒട്ടോറിക്ഷ ഡ്രൈവറായ ബസവരാജ് മഡിവാളപ്പ ബദിഗർ (19), ദവൽബി തമ്പാട് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളുമാണ് മർദിച്ചത്.
ദളിത് വിഭാഗത്തിൽപ്പെട്ട യുവാവും മുസ്ലിം സമുദായ അംഗമായ പെൺകുട്ടിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. ചൊവ്വാഴ്ച ഗ്രാമത്തിലെ വയലിൽ ഇരുവരും സംസാരിക്കുന്നത് കണ്ട പ്രദേശവാസികൾ വിവരം വീട്ടുകാരെ അറിയിച്ചു. പെൺകുട്ടിയുടെ പിതാവും രണ്ടുസഹോദരങ്ങളും ബന്ധുക്കളും വയലിലെത്തി ഇരുവരെയും കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ രണ്ടുപേരും സ്ഥലത്തുതന്നെ മരിച്ചു. ഗ്രാമീണരിൽ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.
പെൺകുട്ടിയുടെ പിതാവിനേയും ബന്ധുക്കളേയും പോലീസ് അന്വേഷിച്ചുവരികയാണ്. ഇവർ ഒളിവിലാണ്. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി വിജയപുര എസ്.പി. അനുപം അഗർവാൾ പറഞ്ഞു. ഉന്നതപോലീസുദ്യേഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..