പ്രതീകാത്മക ചിത്രം | AP
മൂന്നാര്‍: ഡി.വൈ.എഫ്.ഐ. നേതാവിന്റേതെന്ന് പറഞ്ഞ് നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇത് വ്യാജമായി നിര്‍മിച്ച യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നേതാവ് പോലീസില്‍ പരാതി നല്കി. വീഡിയോകോളില്‍ വിളിച്ച യുവതി, ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പരാതിയിലുണ്ട്.
ദൃശ്യങ്ങള്‍ക്കുപിന്നില്‍ തട്ടിപ്പുസംഘമാണെന്നും സംശയിക്കുന്നു. സി.പി.എം. മൂന്നാര്‍ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ യുവാവിന്റേതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. അജ്ഞാത നമ്പരില്‍നിന്ന് ഒരു സ്ത്രീ വീഡിയോകോള്‍ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് പരാതി. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഇവര്‍ നഗ്നയായിരുന്നെന്നും ഇത് കണ്ടയുടന്‍ താന്‍ ഫോണ്‍ കട്ട് ചെയ്തെന്നും നേതാവ് പറയുന്നു. പിന്നീട് ദൃശ്യം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
രാഷ്ട്രീയ എതിരാളികളാണ് ഇതിനുപിന്നിലെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇയാള്‍ മൂന്നാര്‍ എസ്.എച്ച്.ഒ.ക്ക് പരാതി നല്‍കിയിരിക്കുന്നത്. ദേശീയപാതയോരത്തുനിന്ന് വാക്സിന് ചലഞ്ച് എന്ന പേരില്‍ രണ്ടു മാസം മുന്‍പ് ഇരുമ്പു സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണവിധേയനാണ് ഈ നേതാവ്. ഇതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ നീക്കിയിരുന്നു.
തട്ടിപ്പ് വ്യാപകം
സമൂഹമാധ്യമങ്ങളില്‍ നഗ്നതാപ്രദര്‍ശനം വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാണ്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള തട്ടിപ്പുസംഘങ്ങളാണ് ഇതിനുപിന്നില്‍. രാത്രിസമയങ്ങളില്‍ വീഡിയോകോളില്‍ വിളിച്ച് സ്ത്രീകളുടെ നഗ്നത കാട്ടി യുവാക്കളെ പ്രലോഭിപ്പിച്ച് ലൈംഗികചേഷ്ടകള്‍ കാണിപ്പിക്കും. ഇത് റെക്കോഡ് ചെയ്തശേഷം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ട്. നാണക്കേട് കാരണം മിക്കവരും പരാതി നല്‍കാറില്ല.- മനേഷ് കെ.പൗലോസ് (സ്റ്റേഷന് ഹൗസ് ഓഫീസര്‍, മൂന്നാര്‍)
Content Highlights: Video calls blackmail: dyfi leader file complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..