
ഹക്ക് മുഹമ്മദ്, മിഥിലാജ് | ഫോട്ടോ: മാതൃഭൂമി
വെഞ്ഞാറമൂട്: തിരുവോണത്തലേന്ന് വെഞ്ഞാറമൂട് നടന്ന ഇരട്ടക്കൊലപാതകത്തിനുപയോഗിച്ചത് പോലീസ് കണ്ടെടുത്ത ആയുധങ്ങൾ തന്നെയാണെന്ന് പോസ്റ്റുേമാർട്ടം റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നു. വെട്ടുകത്തി, കത്തി, വാൾ, കുത്താനുപയോഗിച്ച പ്രത്യേക തരം കത്തി എന്നിവയാണ് കൊല നടന്നതിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെടുത്തത്. കൊല നടത്തിയ ശേഷം ഇവ ഇവിടെയെറിഞ്ഞിട്ടാണ് പ്രതികൾ രക്ഷപ്പെട്ടത്.
തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പ്രതികൾ ഇത് പോലീസിനോടു സമ്മതിക്കുകയും ചെയ്തു. ഹക്ക് മുഹമ്മദിന്റെ ശരീരത്തിൽ 17 മുറിവുകളും മിഥിലാജിന്റെ ശരീരത്തിൽ 14 മുറിവുകളുമാണുള്ളത്. ഇരുവർക്കും നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്ന് മെഡിക്കൽ റിേപ്പാർട്ട് സാക്ഷ്യപ്പെടുത്തുന്നു.
ഇതിനായി പ്രത്യേകം രൂപപ്പെടുത്തിയ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു പേരെയും കൊല ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി ഒരാൾ തന്നെയാണ് കുത്തിയിരിക്കുന്നത് എന്നാണ് പോലീസ് അനുമാനിക്കുന്നത്.
Content Highlights:venjaramoodu double murder case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..