മുഖംമൂടി ധരിച്ച് കവർച്ചയ്‌ക്കെത്തിയ ആളുടെ സിസിടിവി ദൃശ്യം | Screengrab: Youtube.com|IBC Tamilnadu
ചെന്നൈ: വെല്ലൂര്‍ ജോസ് ആലുക്കാസ് ജൂവലറിയില്‍നിന്ന് കവര്‍ന്ന 15 കിലോ സ്വര്‍ണം ശ്മശാനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വെല്ലൂര്‍ ടൗണില്‍നിന്ന് 40 കിലോമീറ്ററോളം അകലെയുള്ള ഒടുക്കത്തൂരിലുള്ള ശ്മശാനത്തില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
15-നാണ് കവര്‍ച്ച നടന്നത്. കേസില്‍, വെല്ലൂര്‍ കുച്ചിപ്പാളയം സ്വദേശിയായ ടിക്ക രാമന്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്. കൂടുതല്‍ പേര്‍ കവര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സംശയം.
വെല്ലൂര്‍ തൊട്ടപ്പാളയത്തുള്ള ജോസ് ആലുക്കാസ് ഷോറൂമിന്റെ പിന്‍ഭാഗത്തെ ഭിത്തിതുരന്ന് അകത്തുകടന്നായിരുന്നു കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ചയാള്‍ ഷോറൂമില്‍ കയറി സി.സി.ടി.വി. ക്യാമറകളില്‍ പെയിന്റ് സ്േപ്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ടിക്ക രാമന്‍ അറസ്റ്റിലായത്. സി.സി.ടി.വി. ദൃശ്യത്തില്‍ കണ്ടത് ഇയാളെയായിരുന്നുവെന്നാണ് കരുതുന്നത്.സംശയത്തെത്തുടര്‍ന്ന് പത്തിലേറെ പേരെക്കൂടി പോലീസ് ചോദ്യംചെയ്യുന്നുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..