യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍


അറസ്റ്റിലായ പ്രതികൾ|Screengrab: Mathrubhumi News

തിരുവനന്തപുരം: കല്ലമ്പലം മുത്താനയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലമ്പലം സ്വദേശികളായ സുരേഷ്ബാബു, കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവസമയത്ത് ഇരുവരും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

സംഭവത്തില്‍ ദക്ഷിണമേഖല ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. യുവതിയുടെ മൊഴിയനുസരിച്ച് പ്രതികളുടെ രേഖാചിത്രങ്ങളും തയ്യാറാക്കിയിരുന്നു. സംഭവസ്ഥലത്ത് പ്രതികളുടെ സംശയകരമായ സാന്നിധ്യവും നിര്‍ണായകമായി. അറസ്റ്റിലായ രണ്ട് പ്രതികളെയും ബുധനാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ബന്ധുവീട്ടിലേക്ക് കുളിക്കാന്‍ പോയ യുവതിക്ക് നേരേ പീഡനശ്രമമുണ്ടായത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടില്‍ യുവതി ദിവസവും പോകാറുണ്ട്. ഇവിടെയുള്ളവര്‍ ജോലിക്കു പോയതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുളിപ്പുരയ്ക്കു സമീപം നിന്ന് തുണി അലക്കുകയായിരുന്നു യുവതി. ഈ സമയം വീടു തിരക്കി അപരിചിതനായ ഒരാള്‍ എത്തി മടങ്ങി. കുറച്ചു സമയത്തിനു ശേഷം പ്രതികള്‍ വീട്ടിലേക്ക് അതിക്രമിച്ചെത്തിയാണ് യുവതിയെ ആക്രമിച്ചത്.

ഒച്ചവയ്ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു അക്രമം. കൈകള്‍ കെട്ടിയിടുകയും ചെയ്തു. ആക്രമണത്തിനിടെ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.

സമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താത്തിനെത്തുടര്‍ന്ന് അമ്മ ഈ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെയും കല്ലമ്പലം പോലീസിനെയും വിവരമറിയിച്ചു. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Content Highlights: varkkala kallambalam rape attempt case two accused arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented