വിനോദ്കുമാർ
മുംബൈ: വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാറിനെ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. റായ്ഗഡിലെ കാശിദില്‍ ആദിവാസി കോളനിയിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ ബന്ധുക്കളോടെ അനുമതിയോടെ റായ്ഗഡില്‍ സംസ്‌കരിച്ചു.
ഫെബ്രുവരി എട്ടാം തീയതിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. കഴിഞ്ഞദിവസമാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് വിനോദ്കുമാറാണെന്ന് തിരിച്ചറിഞ്ഞത്. റായ്ഗഡിലെ ഒരു റിസോര്‍ട്ടില്‍ ജോലിചെയ്തുവരികയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് കേരള പോലീസ് റായ്ഗഡില്‍ വരുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും റായ്ഗഡ് പോലീസ് പറഞ്ഞു.
കേരളത്തില്‍ വിനോദ്കുമാറിനെതിരേ 32 കേസുകളുണ്ട്. വരാപ്പുഴ പീഡനക്കേസില്‍ ശോഭ ജോണ്‍ അടക്കമുള്ളവര്‍ക്കൊപ്പം വിനോദ്കുമാറും പ്രതിയായിരുന്നു. പിന്നീട് ഇയാളെ വെറുതെവിട്ടു.
Content Highlights: varappuzha rape case acquitted accused vinod kumar killed in maharashtra
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..