-
വണ്ടിപ്പെരിയാര്‍(ഇടുക്കി): തേയിലക്കാട്ടില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയെന്ന് സംശയിക്കുന്ന ഡൈമുക്ക് ബംഗ്ലാവുമൊട്ട സ്വദേശിയായ ഇരുപത്തെട്ടുകാരന്‍ കസ്റ്റഡിയില്‍.
ഡൈമുക്ക് 24 പുതുവേല്‍ ഭാഗത്ത് പുന്നവേലി വീട്ടില്‍ വിക്രമന്‍നായരുടെ ഭാര്യ വിജയമ്മയാണ് (50) കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മേയാന്‍വിട്ട കന്നുകാലികളെ തിരക്കിപ്പോയ വിജയമ്മയുടെ മൃതദേഹം തേയിലക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ പക്ഷികളെ പിടിക്കാനെത്തിയ യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒരാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ സംശയം.
കൂട്ടുകാര്‍ ഓട്ടോറിക്ഷയില്‍ മടങ്ങിയിട്ടും ഇയാള്‍ സ്ഥലത്തുതന്നെ നിന്നു. ഈ സമയം വിജയമ്മ കാലികളെ അന്വേഷിച്ച് അതുവഴി പോയിരുന്നു. കൂടാതെ മൃതദേഹം കണ്ടെത്തിയയിടത്തുനിന്ന് ഇയാള്‍ ഓടിപ്പോകുന്നത് സമീപവാസി കണ്ടിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് തെളിവുകള്‍ പോലീസിന് കിട്ടിയതായും വിവരമുണ്ട്.
വിജയമ്മയുടെ തലയ്ക്ക് മാരകമായ നാല് വെട്ടുകളേറ്റിട്ടുണ്ട്. ദേഹത്തൊക്കെ മുറിവുകളുണ്ട്. ധരിച്ചിരുന്ന വസ്ത്രം കീറിപ്പറിഞ്ഞ നിലയിലായിരുന്നു. മൃതദേഹം കമിഴ്ന്ന് കിടക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും വിവരമുണ്ട്.
ഇടുക്കി ആര്‍.ടി.ഒ., കട്ടപ്പന ഡിവൈ.എസ്.പി. സി.എന്‍.രാജ് മോഹന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി.സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി.
Content Highlights: vandiperiyar vijayamma murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..