ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിന് വണ്ടിപ്പെരിയാറിലെ കടയിലെത്തിക്കുന്നു
വണ്ടിപ്പെരിയാര്‍: ആറു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയത് 50 രൂപയ്ക്ക് മിഠായി വാങ്ങി നല്‍കിയെന്ന് കൊലക്കേസ് പ്രതിയുടെ കുറ്റസമ്മതം. വണ്ടിപ്പെരിയാറില്‍ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അര്‍ജുനെ, സ്ഥിരമായി മിഠായി വാങ്ങിയിരുന്ന കടയിലെത്തിച്ച് പോലീസ് തെളിവെടുത്തു. പ്രതിയെ കടയിലുള്ളവര്‍ തിരിച്ചറിഞ്ഞു. കൊലപാതകം നടന്ന ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാള്‍ മിഠായി വാങ്ങിയിരുന്നെന്നും അവര്‍ മൊഴി നല്കി.
കുട്ടിയെ പീഡിപ്പിക്കുന്നതിന്, രണ്ടര വര്‍ഷത്തോളമായി അര്ജുന് ഇവിടെനിന്നാണ് മിഠായി വാങ്ങിയിരുന്നത്.
സംഭവദിവസം കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പിച്ചതോടെ തിടുക്കത്തില്‍ ഇവിടെയെത്തി മിഠായി വാങ്ങി മടങ്ങി. കടക്കാര്‍ക്ക് സംശയം തോന്നിയില്ല. പലപ്പോഴും ഇതേ തിടുക്കത്തിലാണ് ഇയാള്‍ മിഠായി വാങ്ങി പോകാറുള്ളതെന്നും കടക്കാര് മൊഴി നല്കി. ടി.വി. കണ്ടുകൊണ്ടിരുന്ന കുട്ടിക്ക് മിഠായി നല്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ ബോധം പോയി. തുടര്‍ന്നാണ് കുട്ടിയെ ഷാളില്‍ കെട്ടിത്തൂക്കിയത്.
തുടര്‍ന്ന്, ലയത്തിലെ ചെറിയ ജനലിലൂടെ പുറത്തിറങ്ങി അപ്പുറത്തെ ലയത്തില്‍ പോയി വിശ്രമിച്ചു. തന്റെ നിലവിളി കേട്ടപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നെന്ന് കുട്ടിയുടെ സഹോദരന് പറഞ്ഞു. മൃതദേഹ പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. വണ്ടിപ്പെരിയാര്‍ സി.ഐ. ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Content Highlights: vandiperiyar rape and murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..