മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത അച്ഛന് മര്‍ദനം; രണ്ട് യുവാക്കള്‍ക്കെതിരേ കേസ്


-

വണ്ടിപ്പെരിയാര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളുടെ പേരില്‍ കേസെടുത്തു. പെരിയാര്‍ ടൗണ്‍ എല്‍.പി.സ്‌കൂളിന് സമീപം താമസിക്കുന്ന റിയാസ് (22), ഉക്കാഷ് (24) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കുട്ടിയുടെ അച്ഛന്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൈയില്‍ ബലമായി കയറിപ്പിടിച്ചു. ഇത് കണ്ടുനിന്ന കുട്ടിയുടെ അച്ഛന്‍ ചോദ്യം ചെയ്തപ്പോള്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മുമ്പും ഇവര്‍ ശല്യം ചെയ്തിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

എന്നാല്‍, പെണ്‍കുട്ടിയുടെ അച്ഛനാണ് ഞങ്ങളെ മര്‍ദിച്ചതെന്ന് പ്രതികളായ യുവാക്കള്‍ പറഞ്ഞു. ഇവരും സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.

Content Highllights: two arrested in attack case in vandiperiyar

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented