
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് റിഷാദിന്റെ ഭാര്യ ഫസ്ന (24), മക്കളായ യു.കെ. ജി. വിദ്യാര്‍ഥിനി ആമിന ഹസ്റിന്‍ (5), എല്‍.കെ.ജി. വിദ്യാര്‍ഥിനി റിസ നസ്നിന് (4) എന്നിവര്‍ ഫസ്നയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ചെക്യാട് ഉള്ളിപ്പാറയിലെ കുളത്തില്‍ച്ചാടി മരിച്ചത്.
തിങ്കളാഴ്ച രാവിലെ ചാലപ്രത്തെ ഭര്‍ത്തൃവീട്ടില്‍നിന്ന് വട്ടോളി ഹൈടെക് പബ്ലിക്ക് സ്കൂളിലെ വിദ്യാര്‍ഥികളായ രണ്ടുമക്കളുമായി ഇറങ്ങിയ ഫസ്ന ഉള്ളിപ്പാറയിലെ ഉപയോഗശൂന്യമായ ക്വാറിയില്‍ എത്തി. തുടര്‍ന്ന് മക്കളുമായി സമീപത്തെ കുളത്തില്‍ ചാടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. ചേലക്കാട്ട് നിന്ന് ഫയര്‍ഫോഴ്സ് സ്കൂബ ടീം എത്തിയാണ് ഫസ്നയുടെ മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവുമായി ഉണ്ടായ കുടുംബപ്രശ്നം ഞായറാഴ്ച രാത്രി സഹോദരനും മറ്റു ബന്ധുക്കളും ഇടപെട്ട് പരിഹരിച്ച് രാത്രി പത്തുമണിയോടെ ഫസ്നയെ ഭര്ത്തൃവീട്ടിലാക്കിയിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്കി. ഫസ്നയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ആത്മഹത്യാപ്രേരണയ്ക്കും സ്ത്രീധനപീഡനത്തിനുമാണ് കേസെടുത്തത്. നാദാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതിയുടെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് വളയം സി.ഐ. എ.വി. ജോണ്‍, എസ്.ഐ. ആര്.സി. ബിജു എന്നിവര്‍ പറഞ്ഞു.
content highlights: Valayam death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..