അറസ്റ്റിലായ ജോസിലിൻ
വൈക്കം: ഹണി ട്രാപ്പില്‍പ്പെടുത്തി വൈക്കം സ്വദേശിയായ വ്യാപാരിയില്‍നിന്ന് യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് 1.35 ലക്ഷം രൂപ തട്ടിയെടുത്തു. കൂടുതല്‍ തുകയ്ക്കായി എത്തിയപ്പോള്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു.
യുവതിയുള്‍പ്പെടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. വൈപ്പിന്‍ പുതുവൈപ്പ് തുറയ്ക്കല്‍ ജോസിലിന്‍ (41) ആണ് അറസ്റ്റിലായത്.
കാസര്‍കോട് സ്വദേശിനിയായ രഞ്ജിനിയാണ് വ്യാപാരിയെ ഫോണില്‍വിളിച്ച് ഹണി ട്രാപ്പില്‍പ്പെടുത്തിയത്. 15 വര്‍ഷമായി ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
സെപ്റ്റംബര്‍ 28-ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ഒരു ലോഡ്ജിലെത്താന്‍ വ്യാപാരിയോട് രഞ്ജിനി അവശ്യപ്പെട്ടു. ഇതുപ്രകാരം ലോഡ്ജിലെത്തിയ വ്യാപാരിയെ മുറിയ്ക്കുള്ളില്‍വെച്ച്, സഹോദരനെന്ന് പരിചയപ്പെടുത്തിയ സുബിന് (40), സുഹൃത്ത് ജോസിലിന്‍ എന്നിവര്‍ചേര്‍ന്ന് മര്‍ദിച്ചു.
രഞ്ജിനിയോടൊപ്പംനിര്ത്തി ഫോട്ടോ എടുത്തു. ഇത് സമൂഹമാധ്യമങ്ങളിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിക്കുമെന്നുപറഞ്ഞ് 50 ലക്ഷം രൂപ അവശ്യപ്പെട്ടു. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു.
വ്യാപാരിയുടെ വീട്ടിലെത്തി 1.35 ലക്ഷം രൂപ വാങ്ങി കടന്നു. ബാക്കി തുകയ്ക്ക് ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് അറിയിച്ചു. ഈ വിവരം വ്യാപാരി ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം പോലീസും വ്യാപാരിയുടെ വീട്ടിലെത്തി. യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ കാറിലുണ്ടായിരുന്നു. ഇതില്‍ ജോസിലിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ കടന്നുകളഞ്ഞു. കാസര്‍കോട് സ്വദേശിയായ പണമിടപാടുകാരന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് 80,000 രൂപ കൊടുത്ത്, ബാക്കി പണം നല്‍കാമെന്നുപറഞ്ഞ് കാര്‍ തട്ടിയെടുക്കുകയായിരുന്നു. യുവതി നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..