ഉത്ര കൊലക്കേസ് പ്രതികളായ സൂരജിനെയും പാമ്പുപിടിത്തക്കാരൻ സുരേഷിനെയും ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയന്റെ നേതൃത്വത്തിൽ സൂരജിന്റെ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നു. File Photo
കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതി പാമ്പുപിടിത്തക്കാരന് സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ് തെളിവെടുപ്പില്‍ കണ്ടെത്തി. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുക പതിവായിരുന്നുവെന്ന് വനംവകുപ്പധികൃതര്‍. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്.
സുരേഷിന്റെ പക്കല്‍നിന്നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാള്‍ മൂര്‍ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിനോടു പറഞ്ഞതായും തെളിവെടുപ്പില്‍ വ്യക്തമായി.
സുരേഷ് മൂര്‍ഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി വീണ്ടും തെളിവെടുത്തു. മൂര്‍ഖന്‍ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയച്ചു. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്ജന് ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അഞ്ചല്‍ റെയ്ഞ്ച് ഓഫീസര്‍ ബി.ആര്.ജയന് പറഞ്ഞു.
Content Highlights: uthra snake bite murder case; accused suresh given snakes for drug addicts
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..