-
ജയ്പുര്‍: പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയുന്ന അഞ്ച് മറുനാടന്‍ തൊഴിലാളികളെ പിടികൂടി. രാജസ്ഥാനിലെ ജയ്സല്‍മേര്‍ ജില്ലയിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മധ്യപ്രദേശ് സ്വദേശികളായ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആരോഗ്യപ്രവര്‍ത്തകരോട് തട്ടിക്കയറിയതിനും പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമിച്ചതിന് വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂര്‍ 3 വിഭാഗത്തില്‍പ്പെടുന്ന ഫ്രാങ്ക്ളിന് പക്ഷിയെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് കൊന്നതെന്നും പോലീസ് അറിയിച്ചു.
അതേസമയം, ക്വാറന്റൈന് കേന്ദ്രത്തിലെ പച്ചക്കറി ഭക്ഷണം മടുത്തിട്ടാണ് പക്ഷിയെ കൊന്ന് കഴിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതികളുടെ വാദം. ഇവര്‍ പക്ഷിയെ പാകം ചെയ്യാന്‍ ശ്രമിക്കുന്നത് കണ്ട് ക്വാറന്റൈന് കേന്ദ്രമായ സ്കൂളിലെ അധ്യാപകന് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ അധ്യാപകനെ വടി കൊണ്ട് അടിച്ചോടിച്ചു. തുടര്‍ന്നാണ് അധ്യാപകന് പോലീസില്‍ വിവരമറിയിച്ചത്.
Content Highlights: upset with vegetarian food; five hunted bird and tried to cook in quarantine center
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..