പ്രതീകാത്മക ചിത്രം | മാതൃഭൂമി
ലഖ്നൗ: ഉത്തർപ്രദേശിൽ വനിത പോലീസ് കോൺസ്റ്റബിളിനെ പോലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു. വിവരമറിഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി. മീററ്റിലെ ഒരു പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ യുവതിയാണ് ക്രൂരതയ്ക്കിരയായത്.
ഭർതൃപിതാവും ഗാസിയാബാദിൽ പി.എ.സി. റിസർവ് പോലീസിൽ ഉദ്യോഗസ്ഥനുമായ നസീർ അഹമ്മദാണ് വനിതാ പോലീസ് കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബലാത്സംഗം ചെയ്തത് പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് വനിത കോൺസ്റ്റബിൾ ഭർത്താവും പോലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് ദുരനുഭവം തുറന്നുപറഞ്ഞു. എന്നാൽ ഭാര്യയെ സഹായിക്കുന്നതിന് പകരം ഇയാൾ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി പോലീസിൽ പരാതി നൽകി.
വനിതാ കോൺസ്റ്റബിളായ യുവതിയും പോലീസ് ഉദ്യോഗസ്ഥനായ ആബിദും മൂന്നുവർഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്.
വനിത കോൺസ്റ്റബിളിന്റെ പരാതിയിൽ നസീർ അഹമ്മദ്, ആബിദ് എന്നിവർക്കെതിരേ കേസെടുത്തതായി മീററ്റ് എസ്.പി. വിനീത് ഭട്ട്നഗർ പറഞ്ഞു.
Content Highlights:up woman cop raped by father in law her husband given triple talaq
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..