പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നാം വിവാഹത്തിനൊരുങ്ങിയ പുരോഹിതന്റെ ജനനേന്ദ്രിയം രണ്ടാം ഭാര്യ വെട്ടിമാറ്റി. ആക്രണത്തിൽ മാരകമായി പരിക്കേറ്റ പുരോഹിതൻ രക്തം വാർന്ന് മരിച്ചു. സംഭവത്തിൽ രണ്ടാം ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു.
മുസാഫർ നഗറിലെ ശിഖർപുർ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പുരോഹിതനായ മൗലവി വഖിൽ അഹമ്മദാണ്(57) രണ്ടാം ഭാര്യയായ ഹസ്രയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് ഭാര്യമാർ നിലനിൽക്കെ വഖിൽ മൂന്നാം വിവാഹത്തിനൊരുങ്ങിയതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
മൂന്നാത് വിവാഹം കഴിക്കാനുള്ള വഖിലിന്റെ തീരുമാനത്തെ ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായിരുന്നു. മൂന്നാമത് വിവാഹം കഴിക്കരുതെന്ന് ഹസ്ര നിരന്തരം ഭർത്താവിനോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ഇയാൾ ചെവികൊണ്ടില്ല. തുടർന്നാണ് വ്യാഴാഴ്ച വൈകിട്ട് വഖിലിനെ ഹസ്ര ആക്രമിച്ചത്. അടുക്കളയിൽ ഉപയോഗിക്കുന്ന മൂർച്ചയേറിയ കത്തി കൊണ്ട് ഉറങ്ങുകയായിരുന്ന ഭർത്താവിന്റെ ജനനേന്ദ്രിയം ഹസ്ര മുറിച്ചു മാറ്റുകയായിരുന്നു. രക്തം വാർന്ന് ഇയാൾ മരിക്കുകയും ചെയ്തു.
ഭർത്താവ് മരിച്ചതോടെ ബന്ധുക്കളുടെ സഹായത്തോടെ സംസ്കാര ചടങ്ങുകൾ നടത്താനും ഹസ്ര ശ്രമിച്ചു. എന്നാൽ മരണത്തിൽ സംശയം തോന്നിയ ചില അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഹസ്രയെ ചോദ്യം ചെയ്തതോടെ ഇവർ കുറ്റസമ്മതം നടത്തി. ഹസ്രയ്ക്കെതിരേ കേസെടുത്തതായും വഖിലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും ഭോരക്ല പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിതേന്ദ്ര സിങ് പറഞ്ഞു.
Content Highlights:up cleric planning to marry third time second wife cut off his manhood he dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..