Image for Representation. Mathrubhumi Archives
ചാവക്കാട്: അബോധാവസ്ഥയില്‍ കടല്‍ത്തീരത്ത് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്താണ് സംഭവം. കടല്‍ത്തീരത്ത് തിരയടിക്കുന്ന ഭാഗത്ത് യുവാവിന്റെ മൃതദേഹം കിടക്കുന്നുവെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസും ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകന്‍ നിഷാദും കടപ്പുറത്തെത്തിയത്.
പുലര്‍ച്ചെ കടപ്പുറത്തെത്തിയ മത്സ്യത്തൊഴിലാളികള്‍ യുവാവിന്റെ ശരീരം കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടതിനാല്‍ മൃതദേഹം കരയ്ക്കടിഞ്ഞതാണെന്ന് സംശയിച്ചു. ടോട്ടല്‍ കെയര്‍ പ്രവര്‍ത്തകന്‍ നിഷാദ് ശരീരം പരിശോധിച്ചപ്പോള്‍ ശ്വാസമെടുക്കുന്നുണ്ടെന്ന് മനസ്സിലായി. ഉടനെ സി.പി.ഒ.മാരായ മുനീര്‍, ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചു.
തോളൂര്‍ സ്വദേശിയായ യുവാവിനെയാണ് രക്ഷിച്ചത്. ഞായറാഴ്ച രാത്രി 11 മുതല്‍ ഇയാള്‍ കടപ്പുറത്തുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇയാള്‍ എത്തിയ ബൈക്ക് ബീച്ചില്‍നിന്ന് കണ്ടെത്തി.
Content Highlights: unconscious man found in chavakkad beach, people informed police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..