യുവാക്കളെ ആക്രമിച്ചതിന് അറസ്റ്റിലായവർ
തൃപ്രയാര്‍: യുവാക്കളെ ആക്രമിച്ചതിന് അഞ്ചുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല കണക്കാട്ട് വീട്ടില്‍ സമല്‍നാഥ് (24), കഴിമ്പ്രം നെടിയിരിപ്പില്‍ അരുണ്‍ (31), മതിലകത്ത് വീട്ടില്‍ സുഹൈല്‍ (22), നെടിയിരിപ്പില്‍ ശ്രീശന്‍ (29), കോലാട്ടുപുരയ്ക്കല്‍ ശ്രണേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
എടമുട്ടം സ്വദേശികളായ കൊട്ടുക്കല്‍ വീട്ടില്‍ ആകാശ്, സുഹൃത്ത് കോടമ്പി വീട്ടില്‍ നിഷാദ് എന്നിവരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. എടമുട്ടം കള്ളുഷാപ്പിന് സമീപം ഫെബ്രുവരി 23-ന് രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആകാശിനെയും നിഷാദിനെയും പ്രതികളായ യുവാക്കള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
സുഹൃത്തായ പെണ്‍കുട്ടിയോട് ആകാശ് അടുപ്പം കാണിച്ചതിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മര്‍ദനമേറ്റതിന് പിന്നാലെ ഡോക്ടറെ കാണാന്‍ പോകുന്നതിനിടെ കാവടിപ്പുരയ്ക്ക് സമീപം ഇരുവരെയും രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം വീണ്ടും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുമ്പുപൈപ്പ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആകാശിന്റെ കൈവിരലും നിഷാദിന്റെ ഇടത് കൈയും ഒടിഞ്ഞു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ അഞ്ചുപേരും ചൊവ്വാഴ്ച രാവിലെ തൃപ്രയാര്‍ ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വലപ്പാട് എസ്.എച്ച്.ഒ. കെ. സുമേഷ്, എസ്.ഐ. വി.പി. അരിസ്റ്റോട്ടില്‍, എസ്.ഐ. സി.പി. വിജു, സീനിയര്‍ സി.പി.ഒ. എം.കെ. അസീസ്, സി.പി.ഒ. സി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. അരുണിന്റെ വീട്ടില്‍നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുപൈപ്പ് പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ വിവിധ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
എടക്കഴിയൂരില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം
ചാവക്കാട്: എടക്കഴിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. എടക്കഴിയൂര്‍ തറയിലകായില്‍ ഷഹീ (36)നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂളിന് കിഴക്ക് വളയംതോട് റോഡില്‍ വീട്ടിലേക്ക് നടന്നുവരുകയായിരുന്ന തന്നെ പിന്നില്‍നിന്ന് ഉളിയുമായെത്തി തലയിലും നെറ്റിയിലും വെട്ടുകയായിരുന്നുവെന്ന് ഷഹീന്‍ പറഞ്ഞു.
തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയനിലയില്‍ ഓട്ടോറിക്ഷയിലാണ് ഷഹീനെ ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി 7.30-നാണ് ആക്രമണം. തലയിലും നെറ്റിയിലുമായി 16 തുന്നിക്കെട്ടുകളുണ്ട്. ചാവക്കാട് പോലീസ് കേസെടുത്തു.
Content Highlights: two youths attacked in triprayar, five arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..