Photo: Mathrubhumi
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനില്‍ രണ്ടു വയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച തമിഴ്നാട്ടുകാരിയായ അമ്മ അറസ്റ്റില്‍. തമിഴ്നാട് കുംഭകോണം മാതുലം വീട്ടില്‍ അഞ്ജലി (28)യെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45-ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ വെച്ച് ഇവര്‍ കുഞ്ഞിനെ ക്രൂരമായി അടിക്കുകയും നിലത്ത് ഇടുകയും ചെയ്തു. ഇതുകണ്ട് യാത്രക്കാര്‍ ബഹളംവെക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ച പാടുകളും കൈയില്‍ തീ പൊള്ളിച്ച ഉണങ്ങാത്ത പാടും ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടി മണ്ണു വാരിക്കളിച്ചതിന് നല്‍കിയ ശിക്ഷയാണിതെന്ന് ഇവര്‍ പറയുന്നു. ഇവരുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് ഇത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞതിലെ വിരോധം കാരണമാണ് കുട്ടിയ ഉപദ്രവിച്ചതെന്നും ഇവര്‍ പറയുന്നുണ്ട്.
നോര്‍ക്ക ഓഫീസില്‍ പാസ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നതിനാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയതെന്ന് പോലീസ് പറയുന്നു.
Content Highlights: two year old boy brutally attacked by mother in trivandrum railway station
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..