എസ്. വിശ്വേശ്വരൻ പിള്ള, കെ. മിനി
പുത്തൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സ്പെഷ്യൽ വില്ലേജ് ഓഫീസറും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പിടിയിലായി. പവിത്രേശ്വരം വില്ലേജ് ഓഫീസർ അഞ്ചാലുംമൂട് സ്വദേശി എസ്.വിശ്വേശ്വരൻ പിള്ള, സ്പെഷ്യൽ വില്ലേജ് ഓഫീസർ എഴുകോൺ അമ്പലത്തുംകാല സ്വദേശിനി കെ.മിനി എന്നിവരാണ് പിടിയിലായത്.
പവിത്രേശ്വരം മലനട സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ അഞ്ച് സെന്റ് ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയതിനെത്തുടർന്നായിരുന്നു നടപടി. പോക്കുവരവ് ചെയ്യാൻ മുൻപ് രണ്ടുതവണ എത്തിയപ്പോഴും വില്ലേജ് ഓഫീസർ പരാതിക്കാരനിൽനിന്ന് 500 രൂപ കൈക്കൂലി ചോദിച്ചുവാങ്ങിയത്രെ. എന്നിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ല.
വിവരം ചൂണ്ടിക്കാട്ടി ഇദ്ദേഹം കൊല്ലം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ പരാതി നൽകുകയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച വിജിലൻസ് സംഘം ഫിനോൾഫ്ത്തലിൻ പുരട്ടിയ 500 രൂപ നൽകി പരാതിക്കാരനെ ഓഫീസിലേക്ക് അയയ്ക്കുകയായിരുന്നു. ഉടൻതന്നെ ഓഫീസിലെത്തിയ വിജിലൻസ് സംഘം രണ്ടുപേരെയും പിടികൂടുകയായിരുന്നു. വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടതനുസരിച്ചാണ് പണം വാങ്ങിയതെന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിനു മൊഴി നൽകി.
Content Highlights:two village officers arrested in kollam for asking bribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..