വസ്ത്രശാലയിലെ ട്രയല്‍ റൂമില്‍ യുവതിയുടെ ദൃശ്യം പകര്‍ത്താന്‍ശ്രമം; വിദ്യാര്‍ഥികള്‍ പിടിയില്‍


പ്രതീകാത്മക ചിത്രം. PTI

ഹൈദരാബാദ്: വസ്ത്രശാലയിലെ ട്രയല്‍ റൂമില്‍ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ഹൈദരാബാദ് കല്ല്യാണ്‍നഗര്‍ അമൂല്യ റെസിഡന്‍സിയിലെ കീര്‍ത്തി ആസാദ് (24) വെങ്കല്‍റാവു നഗറിലെ കെ. ഗൗരവ് കല്ല്യാണ്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വിദ്യാര്‍ഥികളാണെന്ന് പോലീസ് പറഞ്ഞു.

ജൂബിലി ഹില്‍സിലെ ഒരു വസ്ത്രശാലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദീപാവലി ഷോപ്പിങ്ങിനായി കുടുംബത്തോടൊപ്പമാണ് യുവതി വസ്ത്രശാലയില്‍ എത്തിയത്. തുടര്‍ന്ന് ട്രയല്‍ റൂമില്‍ കയറി വസ്ത്രം മാറുന്നതിനിടെയാണ് തൊട്ടടുത്ത ട്രയല്‍ റൂമില്‍നിന്ന് വിടവിലൂടെ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്തുന്നത് ശ്രദ്ധിച്ചത്. ഇതോടെ യുവതി ബന്ധുക്കളെ അറിയിക്കുകയും ജീവനക്കാരുടെ സഹായത്തോടെ പ്രതികളെ കൈയോടെ പിടികൂടുകയുമായിരുന്നു.

പ്രതികളിലൊരാള്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരാള്‍ ഒളിഞ്ഞുനോക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വസ്ത്രശാലയിലെ മാനേജരായ അമന്‍ സൂരി എന്നയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സ്ഥാപനത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താത്തതിനും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ട്രയല്‍ റൂമുകള്‍ സജ്ജീകരിക്കാത്തതിനുമാണ് കേസ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented