Image for Representation | PTI
മുംബൈ: നവി മുംബൈയിലെ ഫ്‌ളാറ്റില്‍ സഹോദരിമാരായ രണ്ട് യുവതികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഐരോളി സെക്ടര്‍ 10-ല്‍ താമസിക്കുന്ന ലക്ഷ്മി പന്താരി(33) സ്‌നേഹ പന്താരി(26) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതികളുടെ ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.
സഹോദരിമാര്‍ മാത്രമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്താണ് ഇരുവരും ജീവിച്ചിരുന്നത്. അയല്‍ക്കാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഇരുവരെയും കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയല്‍ക്കാര്‍ അവസാനമായി കണ്ടത്. ഇവരുടെ മാതാവ് നേരത്തെ ജീവനൊടുക്കിയിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവും മരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: two sisters found dead in their flat in navi mumbai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..