കൊല്ലപ്പെട്ട സന്തോഷ്, സജീഷ്, കീഴടങ്ങിയ അരുൺരാജ്
തിരുവനന്തപുരം: മാറനല്ലൂരില്‍ സുഹൃത്തുക്കളായ രണ്ടുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ സ്വദേശികളായ ചപ്പാത്തി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്, പക്രു എന്ന് വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ പ്രകാശ് എന്ന അരുണ്‍രാജ് മാറനല്ലൂര്‍ പോലീസില്‍ കീഴടങ്ങി.
സന്തോഷിന്റെ വീടിന്റെ സമീപത്താണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേരും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാത്രി മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്ലംബിങ് തൊഴിലാളിയാണ് അരുണ്‍രാജ്. മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളാണ്. മാറനല്ലൂര്‍ പോലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Content Highlights: two killed in maranallur thiruvananthapuram their friend surrenders in police station
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..