Screengrab: Mathrubhumi News
ഇടുക്കി: വണ്ണപ്പുറം ഒടിയപാറയില്‍ മെറ്റല്‍ ക്രഷറിലെ കുളത്തില്‍ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ ആമ്പല്‍ പറിക്കാനെത്തിയ ഇരുവരും അപകടത്തില്‍പ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാവിലെയാണ് ക്രഷറിനോട് ചേര്‍ന്ന കുളത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രതീഷും അനീഷും കഴിഞ്ഞദിവസം ആമ്പല്‍ പറിക്കുന്നതിനായി ഇവിടേക്ക് വന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ അപസ്മാരത്തിന് ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കളും പറഞ്ഞു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Content Highlights: two found dead in a pond in vannappuram idukki


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..