
വൈശാഖ്, വിഷ്ണു
കോഴിക്കോട്: മോട്ടോര്‍സൈക്കിള്‍ യാത്രക്കാരായ രണ്ടുയുവാക്കളില്നിന്ന് മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. ബൈക്കില്‍ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടയിലാണ് ഇരുവരെയും എക്സൈസ് സംഘം അറസ്റ്റുചെയ്തത്. മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്നിലെ അത്താണിക്കലില്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ് (22), കോഴിക്കോട് മലാപ്പറമ്പ് മുതുവാട്ട് വീട്ടില്‍ വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ചേവായൂര്‍ പച്ചാക്കിലില്‍ നടന്ന വാഹനപരിശോധനയിലാണ് 55.200 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്.
എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്ക്കിള്പാര്ട്ടിയും നടത്തിയ സംയുക്തപരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഉത്തരമേഖലയില്‍ ഈവര്‍ഷം നടന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു, മലപ്പുറം ഐ.ബി. ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്, പ്രിവന്റീവ്
ഓഫീസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ
പ്രിവന്റീവ് ഓഫീസര്‍ ഇ.പി. വിനോദ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍ ഡി.എസ്, മുഹമ്മദ് അബ്ദുള്‍റൗഫ്, പി.കെ.സതീഷ്, എം.ഒ. രജിന് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..