പ്രതീകാത്മക ചിത്രം|ANI
ബെംഗളൂരു: മുതലക്കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ ബെംഗളൂരുവില്‍ പിടിയില്‍. രാമനഗര സ്വദേശിയായ അബ്ദുള്‍ ഖാലിദ് (32), ബെംഗളൂരു സ്വദേശിയായ ബി.എസ്. ഗംഗാധര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇത്തരം ജീവികളെ രഹസ്യമായി വളര്‍ത്തുന്നവരെ കണ്ടെത്തി വില്‍പ്പന നടത്താനാണ് മൂന്നുമാസത്തോളം പ്രായമുള്ള മുതലക്കുഞ്ഞുങ്ങളെ ബെംഗളൂരുവിലെത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ശിവനസമുദ്രയിലെ കാവേരി നദിയില്‍നിന്ന് പിടികൂടിയെന്ന് കരുതുന്ന രണ്ടു മുതലക്കുഞ്ഞുങ്ങളെ ഇവരില്‍നിന്ന് പോലീസ് പിടിച്ചെടുത്തു. വെള്ളംനിറച്ച കന്നാസില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. അച്ചുകാട്ടെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബനശങ്കരി ഈശ്വരി തിയേറ്ററിന് സമീപത്തുവെച്ചാണ് ഇരുവരും പിടിയിലായത്. മുതലക്കുഞ്ഞുങ്ങളെ ബെന്നാര്‍ഘട്ട ദേശീയോദ്യാനത്തിലേക്ക് മാറ്റി.
ഇവരില്‍നിന്ന് മുതലക്കുഞ്ഞുങ്ങളെ വാങ്ങാന്‍ ശ്രമിച്ച ചിലരെക്കുറിച്ചുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
പിടിച്ചെടുത്ത മുതലക്കുഞ്ഞുങ്ങള്‍ മഗ്ഗേഴ്സ് എന്നയിനത്തില്‍പ്പെട്ടവയാണ്. ന്യമൃഗസംരക്ഷണനിയമത്തിന്റെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ഇവയെ കര്‍ണാടകത്തില്‍ കാവേരി, കബനി, കൃഷ്ണ, തുംഗഭദ്ര നദികളിലാണ് കൂടുതലായി കാണപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..