വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു, കോഴികളെ കൊന്ന് കെട്ടിത്തൂക്കി; കാലില്‍ ഭീഷണിക്കത്തും


വളർത്തുനായ്ക്കളെയും കോഴികളെയും കൊന്ന കേസിൽ അറസ്റ്റിലായ വിനോദിനെയും ഗുരുവായൂരപ്പനെയും തെളിവെടുപ്പിനെത്തിച്ചപ്പോൾ

വടക്കഞ്ചേരി: വ്യക്തിവിരോധത്തിന്റെ പേരില്‍ വളര്‍ത്തുനായ്ക്കളെ വിഷം നല്‍കി കൊല്ലുകയും കോഴികളെ കൊന്ന് വൈദ്യുതത്തൂണില്‍ കെട്ടിത്തൂക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

വടക്കഞ്ചേരി പാളയം സ്വദേശികളും സുഹൃത്തുക്കളുമായ വിനോദ് (22), ഗുരുവായൂരപ്പന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കഞ്ചേരി പാളയം മാന്ത്രാട്ടുപള്ളം സുരേഷിന്റെ ജര്‍മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍ ഇനങ്ങളിലെ രണ്ട് വളര്‍ത്തുനായ്ക്കളെയും രണ്ട് കൊങ്ങന്‍ കോഴികളെയുമാണ് കൊന്നത്. കോഴികളെ കൊന്ന് കാലില്‍ ഭീഷണിക്കത്തും എഴുതിയാണ് പാളയം പുഴപ്പാലത്തിനു സമീപമുള്ള വൈദ്യുതത്തൂണില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. കോഴിയെ കെട്ടിത്തൂക്കിയപോലെ സുരേഷിനെയും ചെയ്യുമെന്നായിരുന്നു ഭീഷണിക്കത്തിലെഴുതിയിരുന്നത്.

വടക്കഞ്ചേരി സി.ഐ. എം. മഹേന്ദ്രസിംഹന്‍, എസ്.ഐ. കെ.വി. സുധീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. തെളിവെടുപ്പ് നടത്തി. വിനോദിന് സുരേഷിനോടുള്ള വിരോധമാണ് സംഭവങ്ങള്‍ക്കിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. കോഴിയിറച്ചി വാങ്ങി ഇതില്‍ കാഞ്ഞിരത്തിന്റെ തൊലി ചേര്‍ത്ത് നായ്ക്കള്‍ക്ക് നല്‍കുകയായിരുന്നെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. 18-ന് പുലര്‍ച്ചെയായിരുന്നു സംഭവം.

വളര്‍ത്തുനായ്ക്കള്‍ക്ക് വിഷം നല്‍കിയശേഷം കോഴികളെ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. വിനോദും ഗുരുവായൂരപ്പനും സുരേഷിന്റെ വീട്ടിലെത്തിയ സമയത്ത് നായ്ക്കള്‍ കുരച്ചെങ്കിലും പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടിരുന്നില്ല. തൊലി ചെത്തിയ കാഞ്ഞിരത്തിന്റെ മരവും ഇവര്‍ കാണിച്ചുനല്‍കി. ഇവരെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.

വിരോധത്തിന് കാരണം കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചത്

പഴയകേസ് ഒത്തുതീര്‍പ്പാക്കാന്‍ സുരേഷ് വിസമ്മതിച്ചതാണ് വിനോദിന് വിരോധമുണ്ടാകാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. 2020 ഒക്ടോബറില്‍ സുരേഷിന്റെ ബന്ധുവായ കുമാറിനെ വിനോദും ബന്ധുവായ ബാലനും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ വിനോദും ബാലനുമുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. വിനോദ് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചിരുന്നതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് കുമാറിനോട് ആവശ്യപ്പെട്ടെങ്കിലും സുരേഷ് ഇതിന് സമ്മതിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented