ജോസ്, അനു
കൊട്ടിയം : മുന്‍വിരോധം കാരണം വീട്ടില്‍ അതിക്രമിച്ചുകയറി നടത്തിയ ലൈംഗികാതിക്രമത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.
മയ്യനാട് താന്നി സാഗരതീരം സുനാമി ഫ്ലാറ്റില്‍ താമസിക്കുന്ന ജോസ് (39), അനു (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയോടുള്ള മുന്‍വിരോധം കാരണം കഴിഞ്ഞ ഓഗസ്റ്റ് ആറിന് പെണ്‍കുട്ടിയുടെ വീടിനുസമീപത്തെത്തി അസഭ്യം വിളിക്കുകയും ജനാലച്ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ പെണ്‍കുട്ടി ചോദ്യംചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മനംെനാന്ത പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഒളിവില്‍പ്പോയ പ്രതികളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. എ.സി.പി. ജി.ഡി.വിജയകുമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എസ്.ഐ.മാരായ അരുണ്‍ ഷാ, ജയേഷ്, അനുരൂപ, എ.എസ്.ഐ. മഞ്ജുഷ, സി.പി.ഒ.മാരായ ലതീഷ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..