കരിമീൻ കടത്തുന്നത് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടിയപ്പോൾ
പൊന്നാനി: ഭാരതപ്പുഴയില്‍നിന്ന് വളര്‍ച്ചയെത്താത്ത കരിമീന്‍ കുഞ്ഞുങ്ങളെ വ്യാപകമായി പിടിച്ചെടുത്ത് ഓക്‌സിജന്‍ നിറച്ച പായ്ക്കറ്റുകളിലാക്കി കടത്തുന്ന സംഘം ഫിഷറീസ് വകുപ്പിന്റെ പിടിയില്‍.വെളിയങ്കോട് സ്വദേശികളായ മച്ചിങ്ങല്‍ അഷറഫ്, തണ്ണീര്‍കുടിയന്റെ കമറു, എന്നിവരാണ് അനധികൃത മീന്‍പിടിത്തത്തിനിടയില്‍ പിടിയിലായത്. നാലുപേര്‍ പട്രോളിങ് സംഘത്തെക്കണ്ട് കടന്നുകളഞ്ഞു.
ഓക്‌സിജന്‍ സിലിന്‍ഡര്‍ അടക്കമുള്ള പായ്ക്കിങ് സംവിധാനങ്ങളുമായി പുഴയില്‍നിന്ന് അയ്യായിരത്തോളം കരിമീന്‍ കുഞ്ഞുങ്ങളെ പിടിച്ച് പായ്ക്കുചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് ഇവര്‍ ഫിഷറീസ് വകുപ്പിന്റെ പിടിയിലായത്. വലുതായാല്‍ കിലോയ്ക്ക് 400 രൂപയ്ക്കുമുകളില്‍ വിലവരുന്ന കരിമീന്‍ കുഞ്ഞുങ്ങളെ ഒന്നിന് 10 രൂപയായിട്ടാണ് ഇവര്‍ വില്‍ക്കുന്നത്.
ഏകദേശം രണ്ടരലക്ഷം രൂപ വിലവരുന്ന കുഞ്ഞുങ്ങളെയാണ് ഇവര്‍ പുഴയില്‍നിന്ന് പിടിച്ചെടുത്തിരുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ പുഴയിലേക്കുതന്നെ അധികൃതര്‍ തിരിച്ച് നിക്ഷേപിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരായ കെ. ശ്രീജേഷ്, എം.പി. പ്രണവേഷ്, അഫ്‌സല്‍, സമീര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഒന്നരമാസം മുന്‍പും ഇവിടെ കരിമീന്‍ കുഞ്ഞുങ്ങളെ പിടിക്കുന്ന സംഘത്തെ പിടികൂടിയിരുന്നു.
Content Highlights: two arrested in ponnani for illegal fishing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..