ആസിഫ്, പരീകൊച്ച്
ഈരാറ്റുപേട്ട: കോവിഡ് സന്നദ്ധ പ്രവർത്തനം മറയാക്കി ഈരാറ്റുപേട്ട, പനയ്ക്കപ്പാലം, തലപ്പലം ഭാഗങ്ങളിൽ തമിഴ്നാട് നിർമിത മദ്യം കാറിൽ വിൽപ്പന നടത്തിയ ഈരാറ്റുപേട്ട സ്വദേശികൾ എക്സൈസ് പിടിയിൽ. ടി.കെ. ആസിഫ്, ഇ.എ. പരീകൊച്ച് എന്നിവരെയാണ് ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ളയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വണ്ടിയിലെത്തിച്ച മദ്യം, ചാരിറ്റബിൾ സെസൈറ്റിയുടെ മറവിലാണ് വിറ്റിരുന്നത്. തമിഴ്നാട്ടിൽമാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ്. പ്രതികളിൽനിന്ന് 20 ലിറ്റർ വ്യാജമദ്യവും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങളും കാറും കസ്റ്റഡിയിൽ എടുത്തു.
ഇവരുടെ സുഹൃത്ത് ഷിയാസിന്റെ വീട് റെയ്‌ഡ് ചെയ്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്‌പന്നങ്ങളും അഞ്ച് ലിറ്റർ വ്യാജമദ്യവും കണ്ടെടുത്തു. ഷിയാസ് എക്സൈസ് പാർട്ടിയെ കണ്ട് ഓടി രക്ഷപ്പെട്ടു.
ഇവരിൽനിന്ന് മദ്യം വാങ്ങിയയാളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം ഷാഡോ എക്സൈസ് അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂർ, കെ.വി. വിശാഖ്, നൗഫൽ കരിം എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
പ്രിവന്റീവ് ഓഫീസർ ടി.ജെ. മനോജ്, ഇ.സി. അരുൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സി. സുരേന്ദ്രൻ, അജിമോൻ, ജസ്റ്റിൻ തോമസ്, പ്രദീഷ് ജോസഫ്, സി.ജെ.നീയാസ്, പ്രിയ, ഒ.എ. ഷാനവാസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..