ബോണി, കെ.ടി.ജിബിൻ
കൊച്ചി: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ എറണാകുളം സൗത്ത് പോലീസ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കടവന്ത്ര സൗത്ത് ഗിരിനഗര്‍ സ്വദേശി പെരുമ്പിള്ളി വീട്ടില്‍ ബോണി (22)യെയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പനമ്പിള്ളിനഗറില്‍ നടന്ന അടിപിടി കേസിലെ പ്രതിയാണ് ബോണി. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയ്ക്ക് കടക്കാനായിരുന്നു ബോണിയുടെ ശ്രമം. എറണാകുളം സൗത്ത് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അടിപിടി കേസിലെ കൂട്ടുപ്രതി കടവന്ത്ര ഗാന്ധിനഗര്‍ സ്വദേശി കെ.ടി. ജിബിനി (22)നെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പനമ്പിള്ളിനഗറിലുള്ള കഫേയുടെ മുന്നില്‍ വെച്ച് പള്ളൂരുത്തി സ്വദേശിയായ റിനോഷിനേയും കൂട്ടുകാരായ ആരിയോണ്‍, ശ്രീഹരി എന്നിവരേയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയായിരുന്നു പ്രതികള്‍.
കഫേയുടെ മുന്നിലിരുന്ന വെള്ള ബൈക്കിന്റെ ഭംഗി കണ്ട് ആരിയോണ്‍ നോക്കിയിരുന്നതാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..