അറസ്റ്റിലായ എബിനും അഫ്സലും
പാലാ: കൊട്ടാരമറ്റം പ്രൈവറ്റ് സ്റ്റാന്‍ഡിലെ ബസിനുള്ളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറെയും, അതിന് ഒത്താശചെയ്ത ഡ്രൈവറെയും പാലാ പോലീസ് പിടികൂടി. കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്സല്‍(31), ഡ്രൈവര്‍ കട്ടപ്പന ലബ്ബക്കട കൊല്ലംപറമ്പില്‍ എബിന്‍(35) എന്നിവരെയാണ് പാലാ എസ്.എച്ച്.ഒ. കെ.പി.തോംസണ്‍ അറസ്റ്റുെചയ്തത്.
വിവാഹിതനായ പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. അഫ്സല്‍ പ്രണയം നടിച്ച് കുട്ടിയെ വശീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥിനി, അഫ്സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡിലെത്തി. ഉച്ചയോടെ, തനിക്ക് പനിയാണെന്നുപറഞ്ഞ് അഫ്സല്‍, സുഹൃത്തായ മറ്റൊരു കണ്ടക്ടറെയും വിളിച്ചുവരുത്തി. ആളില്ലെന്നുപറഞ്ഞ് അഫ്സലും എബിനും ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ട്രിപ്പ് മുടക്കി. പെണ്‍കുട്ടിയെ ബസിനുള്ളിലാക്കി, സുഹൃത്തായ കണ്ടക്ടറും എബിനും ചേര്‍ന്ന് ഷട്ടര്‍ താഴ്ത്തിപ്പോയി.
പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, കെ.പി.തോംസന്റെ നേതൃത്വത്തില്‍ ബസില്‍നിന്ന് കുട്ടിയെയും അഫ്സലിനെയും പോലീസ് കണ്ടെത്തുകയായിരുന്നു. എബിനെയും സ്റ്റാന്‍ഡില്‍നിന്ന് പിടികൂടി. ബസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി. കൗണ്‍സിലിങ്ങും കൊടുത്തു. എസ്.ഐ. എം.ഡി.അഭിലാഷ്, ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, ബീനാമ്മ, രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Two arrested for raping school student in Pala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..