രാഹുൽ, വെങ്കിടേഷ്
നെടുമങ്ങാട്: യുവതിയുടെ ഫോട്ടോ അശ്ലീല ചിത്രവുമായി മോര്‍ഫ് ചെയ്ത് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നെടുമങ്ങാട് പനവൂര്‍ കല്ലിയോട് കുന്നില്‍വീട്ടില്‍ രാഹുല്‍ (30), പനവൂര്‍ കല്ലിയോട് ജെംസ് ഫൗണ്ടേഷനില്‍ വെങ്കിടേഷ് (29) എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ എസ്.പി. ദിവ്യ വി.ഗോപിനാഥും സംഘവും അറസ്റ്റു ചെയ്തത്.
യുവതിയോടുള്ള മുന്‍ വിരോധത്തിന്റെ പേരില്‍ വ്യാജചിത്രങ്ങള്‍ തയ്യാറാക്കി വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.
വെങ്കിടേഷ് തമിഴ്നാട് വിലാസത്തില്‍ രാഹുലിന് എടുത്തുനല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ സുഹൃത്തുക്കള്‍ ഈ വിവരം പരാതിക്കാരിയെ അറിയിച്ചു. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍നിന്നാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത് എന്ന വിവരം പോലീസ് മനസ്സിലായത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് രാഹുലും വെങ്കിടേഷും പിടിയിലായത്.
അന്വേഷണ സംഘത്തില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ബിജുമോന്, ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് വിജുകുമാര്‍, ജി.എസ്.രതീഷ്, എസ്.ഐ.ഷംഷാദ്, സുധീര്‍, ശ്യം, ആദിന്അശോക്, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.
Content Highlights: two arrested for morphing and circulating woman photos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..