വാഴക്കണ്ണിന്റെ മറവില്‍ വിദേശമദ്യക്കടത്ത്; രണ്ടു പേര്‍ പോലീസ് പിടിയില്‍


പിടിച്ചെടുത്ത വിദേശമദ്യം

കൊച്ചി: വാഴക്കണ്ണിന്റെ മറവില്‍ വിദേശമദ്യം കടത്തിയ രണ്ടു പേര്‍ പോലീസ് പിടിയില്‍. നെടുങ്ങപ്ര വേലന്‍മാവുകുടി ബിബിന്‍ (36), അരുവപ്പാറ കരോട്ടുകുടി സുനീഷ് (35) എന്നിവരെയാണ് പെരുമ്പാവുര്‍ വല്ലത്തിനു സമീപം വച്ച് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഇവരില്‍ നിന്ന് 30 കുപ്പി മദ്യവും കടത്താനുപയോഗിച്ച വാഹനവും പിടികൂടി. കേരളത്തില്‍ നിന്നും പൈനാപ്പിളുമായാണ് സംഘം തമിഴ്‌നാട്ടിലേക്ക് പോകുന്നത്. അവിടെ നിന്നും മദ്യം സംഘടിപ്പിച്ച് പായ്ക്ക് ചെയ്ത് അതിന് മുകളില്‍ വാഴക്കണ്ണ് കയറ്റിയാണ് മദ്യം കൊണ്ടു വന്നത്.

മദ്യം കടത്തുന്നതിനെക്കുറിച്ച് എസ്.പി കെ. കാര്‍ത്തിക്കിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിന് എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫ് ടിമും പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ വി.ആര്‍.ഉണ്ണികൃഷ്ണന്‍, സി.പി.ഒ എം.ബി.സുബൈര്‍, വി.ആര്‍ രതീഷ്‌കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.

Content Highlights: Two arrested for liquor smuggling

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented