ജിത്തുലാൽ, അനിക്കുട്ടൻ
തിരുവല്ലം: ക്ഷേത്രോത്സവത്തിനിടയില്‍ കഞ്ചാവ് വില്‍ക്കുന്നതും ഉപയോഗിക്കുന്നതും തടഞ്ഞ യുവാവിനെ മര്‍ദിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. വെള്ളാര്‍ കൈതവിള കോളനി സ്വദേശി ജിത്തുലാല്‍(22), കോവളം സ്വദേശി അനിക്കുട്ടന്‍(22) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.
പൂങ്കുളം സ്വദേശി ഉണ്ണിശങ്കറിനെയാണ് ഇവര്‍ മര്‍ദിച്ച് അവശനാക്കിയത്. പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനത്തുറ ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലായിരുന്നു സംഭവം. പ്രതികള്‍ക്കെതിരേ തിരുവല്ലം പോലീസ് വധശ്രമത്തിന് കേസെടുത്തു. ജിത്തുലാല്‍ തിരുവല്ലം, കോവളം, പോലീസ് സ്റ്റേഷനുകളിലെ അടിപിടിക്കേസുകളില്‍ പ്രതിയാണ്. അനിക്കുട്ടന്‍ ആറ്റിങ്ങല്‍ ബിവറേജ് കോര്‍പ്പറേഷനില്‍നിന്ന് വിദേശമദ്യം കവര്‍ന്ന കേസിലെ പ്രതിയാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..