അലൻ ജോർജ്, വിജയ്
പുനലൂര്‍ : ലഹരി ഗുളികകളുമായി വിദ്യാര്‍ഥിയും കഞ്ചാവുകേസിലെ പ്രതിയുമടക്കം രണ്ടുപേരെ പുനലൂരിലെ സര്‍ക്കിള്‍ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുനലൂര്‍ കല്ലുമല ചരുവിളവീട്ടില്‍ അലന് ജോര്‍ജ് (28), പ്രിയഭവനില്‍ വിജയ് (22) എന്നിവരാണ് പിടിയിലായത്.
നൈട്രോസെപ്പാം ഇനത്തില്‍പ്പെട്ട 82 ലഹരി ഗുളികകള്‍ യുവാക്കളില്‍നിന്നു കണ്ടെടുത്തു. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ പേപ്പര്‍മില്‍-ശാസ്താംകോണം റോഡില്‍ കല്ലുമലയ്ക്കു സമീപത്തുനിന്നാണ് യുവാക്കളെ പിടികൂടിയത്.
പിടിയിലായ അലന് ജോര്‍ജ് എന്‍ജിനീയറിങ് ബിരുദധാരിയും ആര്യങ്കാവ് ചെക്പോസ്റ്റ് വഴി നാലുകിലോ കഞ്ചാവ് കടത്തിയതിന് ആറുമാസംമുന്പ് പിടിയിലായ ആളുമാണ്. ഒരുമാസംമുന്പാണ് ജാമ്യത്തിലിറങ്ങിയത്. വിജയ് ഡിപ്ലോമ വിദ്യാര്‍ഥിയും സംസ്ഥാന കബഡി ചാമ്പ്യനുമാണ്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള പാര്‍ട്ടിക്കായാണ് പ്രതികള്‍ ലഹരി ഗുളികകള്‍ കടത്തിക്കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
ഇരുവരെയും അഞ്ചല്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. പുനലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സുദേവന്, പ്രിവന്റീവ് ഓഫീസര്‍ വൈ.ഷിഹാബുദീന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജി, അരുണ്‍കുമാര്‍, റോബി, രജീഷ് ലാല്‍ എന്നിവര്‍ പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..