
പ്രീതിക ചൗഹാൻ | Photo Courtesy: IndiaToday
മുംബൈ: ടി.വി-സീരിയൽ താരമായ പ്രീതിക ചൗഹാനെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്തു. മുംബൈയിൽ ലഹരിമരുന്ന് വാങ്ങുന്നതിനിടെയാണ് നടി എൻ.സി.ബി. സംഘത്തിന്റെ പിടിയിലായത്. പ്രതിയെ ഞായറാഴ്ച തന്നെ കോടതിയിൽ ഹാജരാക്കും.
മുംബൈ വെർസോവയിലാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ രഹസ്യ ഓപ്പറേഷൻ നടത്തിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ഇവിടെനിന്ന് പിടികൂടിയത്. ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്. സാവ്ധാൻ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച താരമാണ് പ്രീതിക ചൗഹാൻ.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സിനിമാ രംഗത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായത്. തുടർന്ന് എൻ.സി.ബി. കേസ് ഏറ്റെടുക്കുകയും ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രവർത്തിയെയും സഹോദരനെയും മറ്റ് ലഹരിമരുന്ന് വിതരണക്കാരെയും എൻ.സി.ബി. അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ബോളിവുഡിലെയും ടി.വി-സീരിയൽ രംഗത്തെയും കൂടുതൽ താരങ്ങൾ എൻ.സി.ബി.യുടെ നിരീക്ഷണത്തിലായി. നടിമാരായ ദീപിക പദുക്കോൺ, ശ്രാദ്ധാ കപൂർ, സാറാ അലി ഖാൻ എന്നിവരെയും ലഹരിമരുന്ന് കേസിൽ ചോദ്യംചെയ്തിരുന്നു.
Content Highlights:tv serial actress preetika chauhan arrested by ncb
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..