സിജി മത്തായി
ബെംഗളൂരു: തുമകൂരുവിൽ കാർ ലോറിയിലിടിച്ച് മലയാളി വീട്ടമ്മ മരിച്ചസംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കവർച്ച ലക്ഷ്യമിട്ട് മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മൺറോത്തുരുത്ത് പെരിങ്ങാലം വാഴവിളചെരുവിൽ കോശി മത്തായിയുടെ ഭാര്യ സിജി മത്തായി തുമകൂരു സിറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അപകടശേഷം ഇവരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
സമാനരീതയിൽ ഹൈവേകളിൽ നിരവധി കവർച്ചകൾ നടന്നിട്ടുണ്ട്. വാഹനങ്ങൾ അപകടത്തിൽപ്പെടുത്തി സ്വർണവും പണവും കവരുന്നതാണ് രീതി. പുണെ- ബെംഗളൂരു ഹൈവേയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. അപകടം നടന്നയുടനെ പ്രദേശവാസികൾ കാറിലുണ്ടായിരുന്നവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും സിജി മത്തായിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സിജിയുടെ ഭർത്താണ് കോശി മത്തായി, മക്കളായ ജിജോ, ജോജി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. 16 വർഷമായി പുണെയിലെ ചിഞ്ചുവാഡയിലാണ് സിജിയും കുടുംബവും താമസിച്ചിരുന്നത്.
Content Highlights:tumkuru car accident death allegation by relatives
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..