മുറിയില്‍ ബിയര്‍ കുപ്പികള്‍, രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി; വന്നത് കാടുമൂടിയ വഴിയിലൂടെ


മാതൃഭൂമി ന്യൂസ്

പ്രതി സൈമൺ ലാലൻ, കൊല്ലപ്പെട്ട അനീഷ് ജോർജ് | Screengrab: Mathrubhumi News

തിരുവനന്തപുരം: പേട്ടയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി പോലീസ്. അനീഷ് ജോര്‍ജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂര്‍ണമായും തള്ളിക്കളയുന്നത്. സംഭവദിവസം അര്‍ധരാത്രി രണ്ട് മണിക്ക് മുമ്പേ അനീഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നതായും ഒരുമണിക്കൂറോളം കഴിഞ്ഞാണ് അനീഷിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കണ്ടതെന്നും പോലീസ് പറയുന്നു.

അനീഷിനെ പ്രതിയായ സൈമണ്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അനീഷിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളാണ് പോലീസ് അന്വേഷണത്തില്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.

രാത്രി ഒന്നരമണി വരെ അനീഷും പെണ്‍സുഹൃത്തും ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രണ്ട് മണിയോടെയാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ വഴക്കുണ്ടായെന്നറിഞ്ഞ് വന്നതല്ല. വീടിന്റെ പിന്‍വശത്തെ കാടുമൂടി കിടക്കുന്ന വഴിയിലൂടെ രഹസ്യമായാണ് യുവാവ് വന്നതെന്നും പോലീസ് പറഞ്ഞു. ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

ഒരുമണിക്കൂറോളം കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അനീഷ് മകളുടെ മുറിയിലുണ്ടെന്ന് സൈമണ്‍ ലാലന്‍ അറിയുന്നത്. തുടര്‍ന്ന് മകളുടെ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ അനീഷിനെ കണ്ടത് പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടൊപ്പം അനീഷിനോടുണ്ടായിരുന്ന മുന്‍വൈരാഗ്യവുമാണ് കൊലപാതകത്തില്‍ എത്തിയതെന്നും പോലീസ് പറയുന്നു.

കൊലപാതകത്തിന് മുമ്പ് വീട്ടില്‍ വഴക്ക് നടന്നതിന് തെളിവില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് മുമ്പ് വീട്ടില്‍നിന്ന് ബഹളമോ മറ്റുശബ്ദങ്ങളോ കേട്ടില്ലെന്നാണ് അയല്‍ക്കാരുടെയും മൊഴി. അതേസമയം, പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ബിയര്‍ കുപ്പികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. യുവാവിന്റെ മരണത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: Trivandrum Pettah Aneesh George Murder Case; Police rejects allegations raised by Aneesh's family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023

Most Commented