അഴകേശൻ
മറയൂർ: മറയൂർ പഞ്ചായത്തിലെ ഒരു ഗോത്രവർഗ കോളനിയിൽ ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വട്ടവട കോവിലൂർ സ്വദേശി അഴകേശനെയാണ് (40) മറയൂർ പോലീസ് സംഘം കോവിലൂരിൽ നിന്ന് പിടികൂടിയത്.
മരപ്പണിക്കായി യുവതി കാന്തല്ലൂരിൽ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു. കോവിലൂരിൽ നിന്ന് തടിപ്പണിക്കായി എത്തിയ പ്രതി യുവതിയുമായി അടുപ്പത്തിലായി. ഏഴു മാസം ഗർഭിണിയായ യുവതിയെ ഒഴിവാക്കി അഴകേശൻ കോവിലൂരിലേക്ക് തിരികെ പോയി. യുവതി ബന്ധുക്കളോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മറയൂർ പോലീസിൽ പരാതി നൽകി. പരാതി കൊടുത്തതറിഞ്ഞ പ്രതി മുങ്ങി. ബുധനാഴ്ച പുലർച്ചെ വട്ടവടയിലെത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അഴകേശൻ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. യുവതി ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു.
മൂന്നാർ എ.എസ്.പി. സ്വപ്നിൽ എം. മഹാജൻ, മറയൂർ ഇൻസ്പെക്ടർ ടി.അനിൽകുമാർ, എസ്.ഐ. ജി.അജയകുമാർ, എ.എസ്.ഐ. ടി.എം.അബ്ബാസ്, അജീഷ് പോൾ, പി.ടി.അനു, പി.കെ.കവിത, സാജു സൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights:tribal woman raped in marayoor accused arrested
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..